എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി...
അവളുടെ പേര്‍ രഹ്ന...പുള്ളിക്കുത്തുള്ള പാവാടയും പൂക്കളുടെ ചിത്രമുള്ള തട്ടവും ആണു എന്റെ മനസ്സില്‍ ആദ്യം ഓടി വരുന്നതു. ആ വലിയ കണ്ണുകളും ചെംകവിളുകളും കാണാന്‍ എനിക്കു കൌതുകം ആയിരുന്നോ അതോ ഇഷ്ടമോ...അതു തിരിച്ചറിയാനുള്ള പ്രായം അന്നു എനിക്കില്ലായിരുന്നു.
എന്റെ മനസ്സില്‍ ആദ്യം ഇഷ്ടം തോന്നിച്ച പെണ്‍കുട്ടി...
അന്നു ഞാന്‍ 4 -)0 ക്ലാസ്സില്‍..ബാങ്ക് മാനേജരായിരുന്ന അഛനു സ്ഥലമാറ്റം ആയിട്ടാണു ഞങ്ങള്‍ നിളാനദിയുടെ നാടായ ചെറുതുരുത്തിയിലേക്കു പോവുന്നത്.കലാമണ്ഡലത്തിനടുത്ത് 3 ഏക്കറില്‍ കിടക്കുന്ന ഒരു വലിയ പുരയിടത്തില്‍ വരിയായി നില്‍ക്കുന്ന 5 വീടുകള്‍.അതില്‍ 5 കുടുംബം. ഒന്നില്‍ ബാങ്ക് മാനേജരും ഫാമിലിയും.. ന്ന്ച്ചാല്‍ ഞാനും, അനിയത്ത്തിയും, അമ്മയും അഛനും...പിന്നെ ഒരു മെഡിക്കല്‍ ഷോപ്പുടമ.കബീറിക്ക .അയാളുടെ മകളാണു ഈ കഥയിലെ നായിക... രഹ്നക്കു രണ്ടു അനിയന്മാര്‍... സമീറും, പിന്നെ പാപ്പുവും..
അച്ചന്റെ ബാങ്കും കബീറിക്കായുടെ കടയും ഒരേ കെട്ടിടത്തില്‍ ആയിരുന്നതുകൊണ്ടു അവര്‍ ഒരുമിച്ചായിരുന്നു അധികദിവസവും പൊയിവരുന്നത്.. അവരുടെ അടുപ്പവും പിന്നെ ഞാനും രഹ്നയും ഒരെ ക്ലാസ്സിലയതുകൊണ്ടും സ്കൂളില്‍ പൊകുമ്പൊള്‍ അവളെയും കൂടെ കൂട്ടാന്‍ അഛന്‍ ഓര്‍ഡര്‍ ഇട്ടു. സ്വതെ നാണം കുണുങ്ങി ആയ എനിക്കു അതു വലിയ ശല്യം ആയി.വെറെയും കാരണങ്ങള്‍ ഉണ്ടായിരുന്നു..എനിക്കു കപ്പലണ്ടി മിട്ടായി വലിയ ഇഷ്ടമായിരുന്നു.. അഛനാണെങ്കില്‍ 5 പൈസാ തരില്ലാ.. അതു കൊണ്ടു ചെറുപ്പതിലെ അല്ലറ ചില്ലറ മൊഷണം എനിക്കുണ്ടായിരുന്നു... അമ്മയുടെ ചില്ലറപെട്ടിയില്‍ നിന്നു അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ മൊഷ്ടിച്ചു സ്കൂളില്‍ പൊവുമ്പൊള്‍ ചുവപ്പും വെള്ളയും കളറില്‍ മധുരത്തില്‍ പൊതിഞ്ഞ കപ്പലണ്ടി ഞാന്‍ വാങ്ങും.. ഇവള്‍ കാരണം അതു മുടങ്ങും.. പിന്നെ സൈക്കിള്‍ ചവിട്ടല്‍... അന്നു സൈക്കിള്‍ ചവിട്ടാന്‍ പടിച്ചിട്ടേയുള്ളൂ..എനിക്കാണെങ്കില്‍ ഉടനെ രണ്ടു കൈവിട്ടു ഓടിക്കാന്‍ പഠിക്കണം.അതുകൊണ്ട് രാവിലെ സ്കൂളിലെേക്കു 15 മിനിട്ടു നേരത്തേ ഇറങ്ങും..സൈക്കിള്‍ വാടകക്കു എടുത്തു അമ്പലപ്പറമ്പില്‍ ഓടിച്ചുപഠിക്കും. അതും ഇവള്‍ കാരണം ഇല്ലാണ്ടാവും... എനിക്കാകെ കരച്ചില്‍ വന്നു. പക്ഷെ എനിക്കഛനെ പേടി ആയിരുന്നു.
അങ്ങനെ ഞങ്ങള്‍ ഒരുമിച്ചായി പോക്കും വരവും.ക്ലാസ്സിലെ മറ്റ് കുട്ടികള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.പൊവുമ്പൊഴും വരുമ്പൊഴും ഞാനവളൊടു ഒരു വാക്കു പൊലും സംസാരിച്ചിരുന്നില്ല.. ഒരു ദിവസം സ്കൂളില്‍ നിന്നു വരുമ്പൊള്‍ അവള്‍ എന്നൊടു ചൊദിച്ചു..
കുട്ടി എന്താ എന്നൊടു മിണ്ടാത്തെ....
ഞാനെന്തിനാ കുട്ടിയൊടു മിണ്ടുന്നതു... എനിക്കു ദേഷ്യം വന്നു.എന്റെ എല്ലാ പരിപാടിയും തെറ്റിച്ചതും പോരാ എന്നൊടു ചോദിക്കാന്‍ വന്നിരിക്കുന്നു...
അയ്യടാ.. ദേഷ്യം ആണെങ്കി മിണ്ടണ്ടാ..
ആ ദെഷ്യം തന്നെയാ... നീ പൊടീ..
ദേ എന്നെ പൊടീ എന്നു വിളിച്ചാല്‍ ഞാന്‍ അഛനൊടു പറഞ്ഞുകൊടുക്കും...
അയ്യോ പറയല്ലെ...
ഞാന്‍ താഴ്ന്നു... അതു കണ്ടു അവള്‍ പൊട്ടിച്ചിരിച്ചു..എനിക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു അതു...കൈയ്യിലിരുന്ന പെന്‍സില്‍ കൊണ്ട് അവലുടെ കൈയ്യില്‍ കോറി.. അവള്‍ ഓളിയിട്ടു കരഞ്ഞു. ഞാന്‍ പെടിച്ചു അവളെ ഒറ്റ്ക്കാക്കി ഞാന്‍ ഓടിപ്പോയി..
നൊക്കിക്കോ ഞാന്‍ അഛനൊടു പറഞ്ഞുകൊടുക്കും... അവള്‍ ഓളിയിടുന്നതു ഞാന്‍ കേട്ടില്ല എന്നു നടിച്ചു..
ഓടി വീട്ടിലെത്തിയപ്പൊ എന്റെ അമ്മയും അവളുടെ ഉമ്മായും കൂടി ഉമ്മറത്ത് ഇരികുന്നുണ്ടായിരുന്നു.എവിടെടാ..റഹ്നാ... അമ്മ ചൊദിച്ചു...
ആ എനിക്കറീയില്ല...
ഞാന്‍ പറഞ്ഞു...
ഞാന്‍ വേഗം അകത്തെക്കു പോയി.കുരച്ചു കഴിഞ്ഞു അമ്മയുടെ വിളി കേട്ടു..
എന്താ അമ്മെ...നീ എന്താടാ..അവളെ കൂട്ടാതെ പോന്നതു എന്നു ചൊദിച്ചതും എന്റെ ചെവിയില്‍ പിടിച്ചു തിരിച്ചു..
എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നത് അമ്മ കണ്ടില്ല...
പിറ്റേന്നു ഞാന്‍ അവളെ കണ്ട ഭാവം നടിച്ചില്ല..
ഒന്നും മിണ്ടതെ ഞാന്‍ മുന്നില്‍ നടന്നു..
2-3 ദിവസങ്ങള്‍ കഴിഞ്ഞു..അന്നു വൈകുന്നേരം അവള്‍..
കുട്ടി എന്നൊടു പിണക്കത്തിലാണോ..?
അമ്മ പിച്ചുമ്ന്ന് ഞാം ബിചാരിച്ചില്ല...സത്യായിട്ടും... ഇന്നെ കോറിയതു ഞാമ്പറഞ്ഞിട്ടില്ല..
വേലിയില്‍ കൊണ്ടു കോരിയതണെന്നാ പറഞ്ഞെ...
അവളുടെ സ്വരത്തില്‍ സങ്കടം ഉണ്ടായിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല..പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു... ഞാന്‍ അവളൊടു മിണ്ടിയതെ ഇല്ല.പിറ്റേന്നു പതിവുപൊലെ ഞാന്‍ മുന്നിലും അവള്‍ പിന്നിലും ആയി സ്കൂളില്‍ പൊവുമ്പൊള്‍ അവള്‍ എന്നെ വിളിച്ചു.. ഞാന്‍ നിന്നില്ല..വൈകുന്നെരം വീണ്ടും അവള്‍ എന്നെ വിളിച്ചു.ഞാന്‍ നിന്നു.
കുട്ടിക്കു മിട്ടായി വെണൊ? കൊച്ചാപ്പ ഫോറിനില്‍ നിന്നു കൊണ്ടന്നതാ..
എനിക്കവള്‍ ഒരു ഫോറിന്‍ മിട്ടായി നീട്ടി. ആദ്യം ഞാന്‍ വേണ്ട എന്നു പറഞ്ഞെങ്കിലും അതു വരെ കാണാത്ത വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ ആ മിട്ടായി എനിക്കു വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. മിട്ടായി തന്നപ്പൊ എന്റെ കൈവിരല്‍ അവലുടെ വിരലില്‍ തൊട്ടുവൊ...അവളതു ശ്രദ്ധിച്ചതായി തൊന്നിയില്ല. അവളൊടുള്ള എന്റെ ദേഷ്യം ഇത്തിരി കുറഞ്ഞുവൊ..
പിറ്റേന്നും അവള്‍ എനിക്കു മിട്ടായി തന്നു.മെല്ലെ മെല്ലെ എനിക്കവളൊടുള്ള ദേഷ്യം ഇല്ലാതയിത്തുടങ്ങി. ഞങ്ങള്‍ നല്ല കൂട്ടായി.റൊഡു മുറിച്ചു കടന്നു വെണം സ്കൂളില്‍ പൊവാന്‍..ഒരു തിരക്കുള്ള ദിവസം റോഡു കടക്കുന്ന നെരം അവള്‍ എന്റെ കൈയ്യില്‍ പിടിച്ചു. ആ കൈ വിയര്‍ത്തിരുന്നു.കൈ വിട്ട ശേഷം അവള്‍ കണതെ ഞാനാ കൈ മണത്തു നോക്കി. എതൊ അത്തറിന്റെ മണം. ഞാനതു എന്റെ ഷര്‍ട്ടില്‍ തേച്ചു.പിന്നീടു റൊഡില്‍ വണ്ടികള്‍ ഇല്ലെങ്കിലും ഞാന്‍ കൈ പിടിക്കുക പതിവായി.ആ മണം പൊവാതിരിക്കന്‍ ഞാന്‍ ചില ദിവസങ്ങളില്‍ കൈ കഴുകാറില്ലയിരുന്നു.
ഒന്നുമറിയാത്ത പ്രായത്തില്‍ എനിക്കവളൊടു തൊന്നിയതു പ്രണയമായിരുന്നൊ?
.അതിനിടയിലാണു എനിക്കു പനി വന്നതു.പനിയുടെ ആലസ്യത്തെക്കാള്‍ എന്നെ വെദനിപ്പിച്ചതു ഒന്നുച്ചുള്ള യാത്ര മുടങ്ങിയതായിരുന്നു.അവള്‍ എന്നെ കാണാന്‍ വരുമെന്നും എനിക്കു മിട്ടായി കൊണ്ടുവരുമെന്നും ഞാന്‍ കരുതി.. പക്ഷെ അവള്‍ വന്നില്ല.. ദിവസങ്ങള്‍ 3 കഴിഞ്ഞു..സന്ധ്യാസമയത്തു അമ്മ ആരൊടൊ സംസാരിക്കുന്നതു കെട്ടു ഞാന്‍. രഹ്നയുടെ ഉമ്മായല്ലെ അതു .....ഉമ്മാക്കു പിന്നില്‍ ഒരു ചുവന്ന തട്ടം കണ്ടു..എന്തിനോ എന്റെ നെഞ്ചു ശക്തമായി മിടിച്ചു.. അവള്‍ എന്നൊടു വന്നു സംസാരിക്കുമെന്നും എനിക്കു മിട്ടായി തരുമെന്നും എന്തിനോ ഞാന്‍ ആശിച്ചു.. പക്ഷെ ഒന്നും ഉണ്ടായില്ല.. പനി വേഗം മാറാനും സ്കൂള്‍ പോവാനും എനിക്കു ധൃതി ആയി.അറിയുന്ന ദൈവങ്ങളൊടെല്ലാം ഞാന്‍ പ്രര്‍തിച്ചു... പനി മാറി സ്കൂളില്‍ പൊവുന്നതും പിന്നെയും 3 ദിവസം കൂടി കഴിഞ്ഞെ ദൈവം എന്റെ വിളി കേട്ടുള്ളൂ..
അമ്മേ...സമയമായി... ഞാന്‍ ഇറങ്ങട്ടെ...ഒരു മണിക്കൂര്‍ നേരത്തെ ഞാന്‍ സ്കൂളില്‍ പോവന്‍ റെഡി..ഇന്നെന്താ..ഇവനിത്ര ധൃതി... സമയമായിട്ടു പൊയാല്‍ മതി..
ഹൊ ഈ അമ്മ... ഞാന്‍ ഉള്ളില്‍ അമ്മയെ പ്രാകി..
ഒരുമുച്ചു പൊവുമ്പൊള്‍ അവളില്‍ ഒരു ഭാവവ്യത്യസവും കണ്ടില്ല...
ഇന്നു മിട്ടായി ഇല്ലെ...
ഒക്കെ ഞാനും അനിയനും തിന്നു തീര്‍ത്തു.. കുട്ടിക്കു ഇനി കിട്ടുമ്പൊ തരൊട്ടൊ
ഉം...
ഞാനവളുടെ മുഖത്തെക്കു നൊക്കി...
നല്ല രസമുണ്ട് രഹ്നായെ കണാന്‍..ചിരിക്കുമ്പൊ ഇടത്തെ കവിളിലെ നുണക്കുഴി വിരിയും...അതു വീണ്ടും കാണണം എന്നു എനിക്കു തോന്നി..
കുട്ടി ഒന്നു ചിരിക്ക്യൊ...
എന്തിനാ..
നുണക്കുഴി കാണാനാ..
അയ്യടാ..അങ്ങനെ ഇപ്പ കാണണ്ട..അവള്‍ ചുണ്ടു കൂട്ടിപിടിച്ചു.എന്റെ മുഖം പൊയതു കണ്ടു അവള്‍ ചിരിച്ചു...
ഞാനാ നുണകുഴികളില്‍ നോക്കി...
.........................
.................
...........
വര്‍ഷങ്ങള്‍ കൊഴിഞ്ഞു...
അഛനു വീണ്ടും മാറ്റമായി...
ഞാന്‍ കോളേജില്‍ ചേര്‍ന്നു.
ജോലി കിട്ടി.,,,
വിവാഹിതനായി...
ഇടക്കിടെ ആ നുണക്കുഴികള്‍ ഞാന്‍ ഓര്‍ക്കറുണ്ടായിരുന്നു...
ഒരു നാള്‍ എനിക്കു വീണ്ടും പഴയ ആ നാട്ടിലേക്കു പൊവെണ്ട ഒരു ആവശ്യം വന്നു.ഒരു കൌതുകത്തിനു കബീറിക്കയുടെ ഷോപ്പ് അന്വെഷിച്ചു. അവിടുന്നു കട മാറിയിരിക്കുന്നു.. ഞാന്‍ വീട് അന്വെഷിച്ചു കണ്ടുപിടിച്ചു.വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പൊ എവിടെയൊ കണ്ടു മറന്ന മുഖം പൊലെ...
ആ നുണക്കുഴികള്‍..ആ കവിളുകള്‍ അതെ .... അവള്‍ തന്നെ... അതു പോലെ തന്നെ...
മോളെ... ആരുമില്ലെ ഇവിടെ.... ഞാന്‍ ചൊദിച്ചു..
ഉമ്മീീീീ..
ആരാ. മോളെ അബടെ.. ആ സ്വരം കേട്ടിടത്തെക്കു ഞാന്‍ നൊക്കി....
ഒരു തടിച്ച സ്ത്രീ... തലയില്‍ ഒരു ചുവന്ന തട്ടം...
ആരാ...
രഹ്നായല്ലെ...
ങളാരാ..മനസ്സിലായില്ലാ...ആ നുണക്കുഴി വിരിയുന്നതു കാണാന്‍ ഒരു കൊതി...
ഞാന്‍ ... ഞാന്‍..പണ്ടു നമ്മള്‍ പണ്ടു ഒരുമിച്ചാ സ്കൂളില്‍ പൊയിരുന്നതു.. ഓര്‍മയുണ്ടൊ..
ഞാന്‍ അവളുടെ കൈയിലെക്കു നൊക്കി...പണ്ടത്തെ ആ പോറല്‍ ...മങ്ങിയ ഒരു പാടായി കൈയ്യിലിപ്പഴും ഉണ്ട്.
ഈ പാട്.. ഞാന്‍ പറഞ്ഞു നിര്‍ത്തി..
അള്ളാ...ആരാപ്പാ ഇതു... ങള്‍ വല്യ ആളായല്ലാ....മൊളെ..ഉമ്മീടെ പഴയ കൂട്ടുകാരനാ ഇത്...
ചെല്ല് മാമായുടെ അടുത്തെക്ക്...
കുറച്ച് നേരം പഴയ കാര്യങ്ങള്‍ പറഞ്ഞിരുന്നു....
പഴയ കാര്യങ്ങള്‍ പറയുമ്പൊ അവള്‍ വാചാലയാവുന്നതു ഞാന്‍ ശ്രദ്ധിച്ചു...
അപ്പൊ ശരി ...
ഇനി ഈ വഴി വരുമ്പൊ ഇങ്ങൊട്ടു കയറണേ....
തീര്‍ച്ചയായും....
ഞാനിറങ്ങി.....
ഗേറ്റിലെത്തിയപ്പൊ പിറകില്‍ ഒരു വിളി...
മാമാാ....
ഞാന്‍ തിരിഞ്ഞു നോക്കി... മോള്‍ ഓടി വരുന്നു...എന്താ മോളൂ... ഞാന്‍ തിരിഞ്ഞു അവളെ ചേര്‍ത്തു പിടിച്ചു...
മാമാക്കു മിട്ടായി വേണോ?... അവളാ കുഞ്ഞിക്കൈ എന്റെ നേരെ നീട്ടി..
ആ കൈ നിവര്‍ത്തി ഞാനാ മിട്ടായി വാങ്ങി..........
പണ്ട് രഹ്നാ എനിക്കു തന്ന അതെ ഫോറിന്‍ മിട്ടായി...
മുഖമുയര്‍ത്തി വാതില്‍ക്കലേക്കു നൊക്കിയപ്പൊ..
അവിടെ നിന്ന രഹ്നായുടെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടില്ലെന്നു നടിച്ചു...
തിരികെ കാറോടിക്കുമ്പൊ ഞാനൊരു മൂളിപ്പാട്ടൂ മൂളി...
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീെ......
20 replies:
its really a nice real story...a reader can read the writer's mind when we go through your story...a mindblowing story...your story can take us long way back to the childhood..where we all have some or other sweet memories to cherish...your words are really enough to take us to that innocent stage of life...keep it up...write more and more....dont bury your abilities....write more and more...I AM SURE YOU CAN DO IT...
പ്രമേയത്തില്‍ പുതുമയൊന്നുമില്ല.എങ്കിലും നല്ല എഴുത്തിന്റെ ചില ‘മിനുക്കങ്ങള്‍’ അങ്ങിങ്ങുണ്ട്.
വായിച്ചപ്പോള്‍ കുട്ടിക്കാലതേക്കു മടങ്ങിപ്പോയ പ്രതീതി.. വളരെ നന്നയിട്ടുണ്ടുട്ടോ..
നവീന്‍ നല്ല കഥ... സ്വാഗതം സുഹൃത്തേ.
സ്വാഗതം ഓതുവാന്‍ വൈകിയെത്തിയതില്‍ ക്ഷമിക്കൂ.. എല്ലാവിധ ആശംസകളും നേരുന്നു. ഇടമുറിയാതെ ബ്ലോഗുക, ബ്ലോഗി ബ്ലോഗി വലിയ ഒരു ബ്ലോഗര്‍ പുലിയായില്ലെങ്കിലും പുലിയുടെ ബന്ധുവെങ്കിലും ആവുക.
thanks ithirivettam and eranaadan...
njanarinjilla mone.. Nee ithra valarnnathu...In short NJETTIPPOYI...my wishes....Keep it up.. waitin for next...
സ്വാഗതം
സ്വാഗതം
സ്വാഗതം
നന്നായി എഴുതിയിരിക്കുന്നു.
നല്ല കഥ... സ്വാഗതം സുഹൃത്തേ.
നല്ല വിവരണം നവീന്‍.ഇനിയുമെഴുതൂ
എനിക്ക് നല്ല ഹൃദയസ്പര്‍ശിയായിത്തോന്നി.ഈ തൃശൂര്‍ക്കാരനാരപ്പായെന്നു നോക്കാനായിട്ടാണ് ബ്ലോഗില്‍ വന്നത്.നവീന്‍ ഇനിയും എഴുതണം.ബഷീറിന്റെ ബാല്യകാല സഖി വായിച്ചതോര്‍മ്മ വന്നു.എല്ലാ വിധ ആശംസകളും.
ഞാനും തൃശൂര്‍ന്നാണ്.
എല്ലവര്‍ക്കും നന്ദി....
really a nice story navin...ithu vayichappol enta kuttikalam orthu poyi.
എന്റെ കുട്ടികാലവും ഇത്തിരി പുകയും ചേര്‍ത്തു എഴുതിയതാ ഹണീ..
നന്നായീടുടാ.......
നല്ല സ്റ്റൈലന്‍ പൈങ്കിളി.
ഇതിന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ ചേട്ടായി?
a story to go back to. time n again. everybody has one. some sweet some bitter. some stay close to your heart n some have been long forgotten. some are like bubbles, with no life at all. while some are like pearls buried deep down in the ocean bed. they will remain there for ever. though you have sailed far, those little pearls will remain. intact.embedded in your memory.
a story to go back to. time n again. everybody has one. some sweet some bitter. some stay close to your heart n some have been long forgotten. some are like bubbles, with no life at all. while some are like pearls buried deep down in the ocean bed. they will remain there for ever. though you have sailed far, those little pearls will remain. intact.embedded in your memory.
ഇനിയും എഴുതൂ.അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്,
എഴുത്തിന്റെ ശൈലി കുറച്ചുകൂടി നന്നാക്കുക
നന്നായിരിയ്ക്കുന്നൂ,,
Post a Comment