പ്രണയം പൂവിട്ട സിമന്റ്ബഞ്ച്..
അങനെ പ്രവാസിജീവിതത്തിന്‍ വിരാമമിട്ടുകൊണ്ട് ഞാന്‍ വീണ്ടും ബാങ്ലൂരിലെത്തി. പൊന്നു* പ്രസവത്തിന് വീട്ടിലാണ്.അവിടെ എത്തീ രണ്ടാം ദിവസം തനെ വിപ്രൊയില്‍ ജോലി കിട്ടി. വേറെ ഒന്നു രണ്ടു നല്ല കമ്പനിയില്‍ കൂടി ഇന്റര്‍വ്യു ശരി ആയപ്പോ അതു കൂടീ നോക്കിയിട്ട് വിപ്രൊയില്‍ ജൊയിന്‍ ചെയ്താല്‍ മതി എന്നു വിചാരിച്ചു. പക്ഷെ പ്രത്യെകിച്ചു ഒന്നും ചെയ്യനില്ലാത്തതിനാല്‍ ജീവിതം വളരെ ബോറായി തോന്നി.. രാവിലെ മുഴുവന്‍ ഉറക്കം തന്നെ..ഇന്റര്‍വ്യു കാള്‍ വന്നാല്‍ മാത്രം ഉണര്‍ന്നു ഇന്റര്‍വ്യുന് പോവും... അങനെ കുറച്ച് ദിവസം കഴിഞപ്പോഴാണ് പണ്ടു പോയ സ്ഥലങളില്‍ എല്ലം ഒന്നു പോയാലോ എന്ന ഒരു ചിന്ത വന്നതു... എന്റെ പ്രണയം തളീരിടുകയും പൂക്കുകയും കായ്ക്കുകയും എല്ലം ചെയത ആ പാര്‍ക്കിലേക്കു ഒന്നു പോയാലൊന്നു ഒരു ചിന്ത.അങനെ കിടന്നു ഒരോന്നാലോചിച്ചു ഉറങിപ്പോയതു അറിഞില്ല..
ദിവസങള്‍ കൊഴിഞു വീണു. മനസ്സില്‍ വിരഹദുഖം വാനോളം വളര്‍ന്നു.ഇന്നു എന്തായാലും ആ പാര്‍ക്കില്‍ പോണം.. വൈകുന്നേരം ഡയറീയും എടുത്ത് പാര്‍ക്കിലേക്ക് പോയി.പാര്‍ക്കിന്റെ ഗേറ്റിനടുത്തു നില്‍ക്കുമ്പോള്‍ കാലം തിരിഞൊടിയത്പോലെ..
വലിയ വ്യത്യാസം ഒന്നുമില്ല അവിടെ..അന്നു കുറ്റിചെടീയായി നിന്നിരുന്നതൊക്കെ ഇന്ന്നു വലിയ ചെടികള്‍ ആയിരിക്കുന്നു..തടാകത്തിന്റെ തീരത്തുള്ള ആ പാര്‍ക്കില്‍ തടാകത്തോടു ചേര്‍ന്നു നിറയെ സിമന്റ് ബെഞ്ചാണ്..എല്ലാ ബെഞ്ചിലും ഓരോ കപ്പിള്‍സ് ഇരികുന്നുണ്ട്.. ചിലര്‍ തടാകത്തിനു നടുവിലുള്ള കൊചുദ്വീപിലെ കൊക്കുകളേ നോക്കി ഇരികുന്നു.. ചിലര്‍ ഭാവി ഡിസ്ക്കസ് ചെയ്യുകയാണേന്നു തൊന്നുന്നു... മറ്റു ചിലര്‍.. ആ ബെഞ്ചിനെ ഒരു ബെഡ്രൂമിലെ കട്ടിലായി തെറ്റിധരിച്ചോ എന്നു ഒരു സംശയം.. ഞാന്‍ ഞങള്‍ പണ്ടു ഇരുന്നിരുന്ന ആ അറ്റത്തെ സിമന്റ്ബെഞ്ചിന്റെ അടുത്തെക്കു നട്ന്നു.അവിടെയും ഉണ്ട് ഒരു കപ്പിള്‍സ്.കുറച്ചു നേരം കാത്ത്നിന്നപ്പോള്‍ അവര്‍ എണീറ്റു. വേഗം ഞാനാ സിമന്റ് ബെഞ്ചിന്റെ അടുത്തെക്ക് പോയി... ഒരു നിമിഷം ഞാനാ സിമന്റ് ബെഞ്ച് നോക്കി നിന്നു. മനസ്സില്‍ ഒരു പാടുകാര്യങള്‍ നിമിഷ നേരം കൊണ്ട് മിന്നിമറഞു. ആദ്യമായി കണ്ണ്ടതും, ഈ പാര്‍ക്കിലേക്കു വരാന്‍ നിര്‍ബന്ധിടച്ചിട്ട് വരാന്‍ സമ്മതിക്കാതിരുന്നതും അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങി വന്നതും ഈ ബെഞ്ചീരുന്നതും കാര്യങള്‍ പറഞതും മനസ്സ് പങ്കു വച്ചതും..അങനെ എല്ലാം...
മനസ്സില്‍ എന്തൊ ഒരു സന്തോഷം തോന്നി.. പരിചയമുള്ള ഒരാളേ കുറെകാലത്തിനു ശേഷം കണ്ട പോലെ..
ആ ബെഞ്ചിനോടു വല്ലാത്ത സ്നേഹം തോന്നി... ഞാന്‍ രണ്ടു വശത്തേക്കും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു നൊക്ക്ക്കി... എല്ലവരും ബിസിയാണ്..
ഒരു പുഞ്ചിരിയോടെ ഞാന്‍ മെല്ലെ ബെഞ്ചിനോടു ചൊദിച്ചു...
ഓര്‍മ്മയുണ്ടോ എന്നെ..
പിന്നില്ലാതെ...
എവിടുന്നാണാ സ്വരം കേട്ടതെന്നറിയാന്‍ ഞാന്‍ നാലുപാടും നോക്കി... ആരെയും കണ്ടില്ല. ഇനി തോന്നിയതാണോ?
ആരാ അതു...
ഞാന്‍ തന്നെ..
എനിക്കതു വിസ്വസിക്കന്‍ പറ്റിയില്ല.. ഒരു സിമന്റു ബെഞ്ചു സംസാരിക്കുകയോ..
എന്താ നില്‍കുന്നത് ഇരിക്കൂ... ബെഞ്ചു പറഞു..
എവിടെ ഇരിക്കും .. എനിക്കു സംശയമായി...
ഈ സൈഡില്‍ ഇരുന്നോളൂ .. ഇവിടെയായിരുന്നല്ലോ ഇരിക്കാറ്..
ഞാനിരുന്നു...
എന്റെ മനസ്സില്‍ അരായിരം ചോദ്യങല്‍... എങനെയാ സംസാരിക്കുന്നത്, എല്ലവരോടും സംസാരിക്കുമോ? എന്നെ എങനെ അറിയും?
ബെഞ്ച് പറഞു... ഞാനങനെ എല്ലാവരോടുംസ് അംസാരിക്കാറില്ല. ദിവസവും ഞാന്‍ പല തരത്തിലുള്ള ആളുകളെ കാണുന്നു.. അവരില്‍ കുട്ടികള്‍, വയസ്സന്മാര്‍, കമിതാക്കള്‍, രാഷ്ട്രീയക്കാര്‍, കള്ളന്മാര്‍, വേശ്യകള്‍ അങനെ എല്ലാത്തരത്തിലുള്ള് ആളുകളും പെടും.
പക്ഷെ അതില്‍ എന്നെ എങനെയ ഓര്‍ക്കുന്നു?
ഇവിടെ വന്നിരുന്നു പ്രണയികുന്നവരില്‍ പൊതുവെ ആര്‍ക്കും ഒരു ആത്മാര്‍ത്ഥതയും കണാരില്ല.അങനെ ഉള്ളവര്‍ വളരെ കുറച്ചു മാത്രം.. അതില്‍ പെട്ട ഒരാളായിരുന്നു നിങള്‍.എനിക്കത് വിശ്വസിക്കനയില്ല..
അപ്പൊ തൊട്ടടൂത്തു നിന്നിരുന്ന പൂക്കള്‍ മെല്ലെ തലയാട്ടിക്കൊണ്ട് എന്നോടു പറഞു.. ശരിയാണ്..
ഞാന്‍ പണ്ടു വന്നപ്പോള്‍ അത് ഒരു കൊച്ചു ചെടി ആയിരുന്നു.. ഇപ്പൊ വല്യ ചെടിയായി..
എനിക്കപ്പോഴും വിശ്വാസ്സം വന്നില്ല. അപ്പോള്‍ ആ ചെടിയുടെ ചുവട്ടില്‍ കിടന്നിരുന്ന ഒരു പട്ടി എന്റെ അടുത്തു വന്നു എന്റെ കാലിനടുത്തു കിടന്നു . എന്റെ കാലില്‍ നക്കിക്കൊണ്ട് പറഞു... ശരിയാണ്..
പെട്ടെന്ന് പാര്‍ക്കില്‍ ഭയങ്കര ബഹളം.. ഏതോ വിമന്‍സ്കൊളെജിലെ പെണ്‍കുട്ടികളാണ്.
ഞന്‍ ബെഞ്ചിനോടു ചൊദിച്ചു. ഇത്രക്കു കഴിവുണ്ടെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യാമോ?
എന്താണ് പറഞോളൂ..
ഞാന്‍ അവളെ പിരിഞിട്ടു 2 ആഴ്ച്ചയായി.. വല്ലാതെ മിസ് ചെയ്യുന്നു.. അവളെ ഒന്നു കാണീച്ചുതരുമോ?
അതു വേണോ?
വേണം... ഞാന്‍ വിട്ടില്ല..
ശരി. കണ്ണടച്ചോളൂ..
എവിടെനിന്നെന്നില്ലാതെ അവിടെ പെട്ടെന്ന് മഞു വന്നു..ഒന്നും കാണാന്‍ വയ്യ..
ഇനി കണ്ണു തുറന്നോളൂ...
എനികെന്റെ കണ്ണുകളെ വിശ്വസിക്കന്‍ പറ്റിയില്ല... അവളതാ..മുന്നില്‍..ഒന്നും മനസ്സിലകാത്ത പോലെ അവള്‍ കണ്ണു മിഴിച്ചു നോക്കി ഇരിക്കുകയാണ് എന്റെ മുന്നില്‍...വീട്ടിലിടുന്ന മാക്സിയാണ് വേഷം.ഉറങുകയായിരുന്നു എന്നു തോന്നുന്നു.മുഖത്തു ആകെ ഒരു ഉറക്കക്ഷീണം കണുന്നുണ്ട്..ഞാന്‍ വാത്സല്യതോടെ മനസ്സില്‍ പ്രേമപൂര്‍വ്വം അവളെ നോക്കി..
പൊന്നൂ... നൊക്കിയെ.. ഈ ബെഞ്ചു സംസാരികുന്നു... നമ്മളേ അറിയാം ഈ ബെഞ്ചിനു..ഞാന്‍ അങനെ ഓരൊന്നു പറയാന്‍ തുടങി.
അവളിതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. മുഖത്ത് ആകെ ദേഷ്യം.. എന്തിനാ നവീ എന്നെ ഉണര്‍ത്തിയത്. അലെങ്കിലെ ഇന്നു വീട് മുഴുവന്വ്രുത്ത്റ്റിയാകി വയ്യതിരിക്യ..ഇപ്പൊ ഒന്നു കീടന്നതെ ഉള്ളൂ.. എന്താ നവീ ഇങനെ.. അവല്‍ ചൂടാവാന്‍ തുടങി..
അപ്പൊഴാണ് അവിടത്തെ ബഹളം അവള്‍ ശ്രദ്ധിച്ചത്..ആ കൊളേജ്ജ് പെണ്ണൂങള്‍..അവര്‍ ഞങളേ നോക്കി കൈ വീശി.. ഒരാവേശത്തില്‍ ഞാനും വീശി..
ഓഹൊ.. അപ്പൊ ഇവിടേ ജോലി തപ്പിനടക്കാ എന്നു പറഞിട്ടു ഇതാണ് പണീ അല്ലെ ? വായ് നോക്കി നടന്നോ നവീ..എനിക്കെല്ലം മനസ്സിലായീ..
ഈശ്വരാ... എന്റെ മനസ്സിലെ പ്രേമമെല്ലാം ഓടിയൊളിച്ചു..
ഞാന്‍ ദയനീയതയോടെ ബെഞ്ചിനെ നോക്കി...
ഇവളേ എടുത്തിടത്തു തന്നെ കൊണ്ടൂ വക്കന്‍ പറ്റുമോ?
ഭും !!!!...
അവള്‍ പോയി..
ഹൊ... എല്ലം അറിയുന്ന ആളല്ലെ.. ഇതെന്നു ശരിയാവും എന്റെ ബെഞ്ചെ? ഞാന്‍ ചോദിച്ചു..?
ങ്ഹെ .. ഇപ്പോല്‍ ഒന്നും മിണ്ടുന്നില്ല..ഞാന്‍ ബെഞ്ചില്‍ തട്ടി നോക്കി..എനിക്കു ദെഷ്യം വന്നു എണീറ്റ് നിന്നു ബെഞ്ചില്‍ കുറെ ചവിട്ടി.. ഞാനപ്പൊ പൂക്കളെ നൊക്കി.. ഒരനക്കവുമില്ല.. ഒറ്റവലിക്കു ആ ചെടി പിഴുതു ഞാന്‍ എറിഞു.. കാലിനടുത്തു കിടന്ന പട്ടിയെ നോക്കിയപ്പൊ അതു നല്ല ഉറക്കം.. നാശം പിടിക്കന്‍ ഒറ്റ തൊഴി... അതു മോങിക്കൊണ്ടു ഓടിപ്പോയി..
ഞാന്‍ ഇന്നത്തെ ദിവസത്തെ പഴിച്ചുകൊണ്ട് ബാറില്പോയി രണ്ടെണ്ണം പിടിപ്പിച്ച് വീട്ടില്പോയി കിടന്നുറങി...
* ഭാര്യയെ ഞാന്‍ വിളിക്കുന്ന പേര്..

13 replies:
Sathyathil avide nadannathennatha...
Ithu premam.. ithu premam...
Premam thalkku pidicha oru vattante gadgadangal..Anyway keep it up...Paniyillandayalaum ninakku jeevikkam
ഹഹ. എത്ര മനോഹരമായ സ്വപ്നങ്ങള്‍.
കാലിനടുത്തു കിടന്ന പട്ടിയെ നോക്കിയപ്പൊ അതു നല്ല ഉറക്കം.. നാശം പിടിക്കന്‍ ഒറ്റ തൊഴി... അതു മോങിക്കൊണ്ടു ഓടിപ്പോയി..ഞാന്‍ ഇന്നത്തെ ദിവസത്തെ പഴിച്ചുകൊണ്ട് ബാറില്പോയി രണ്ടെണ്ണം പിടിപ്പിച്ച് വീട്ടില്പോയി കിടന്നുറങി...
ഈ മുകളില്‍ പറഞ്ഞിരിക്കുന്നതു സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
പൊന്നു വന്ന് ഇത് വായിക്കുമ്പോള്‍ അറിയാം അല്ലേ :)
നവീനേട്ടൊ...
ഈ കണ്ടതത്രയും സ്വപ്നമായിരുന്നൊ? എന്തായാലും നന്നായിട്ടുണ്ട്...
പിന്നെ രണ്ടെണ്ണം വീശുന്നതൊക്കെ കൊള്ളാം, അടിച്ചു ഫിറ്റായി കേറി ചെല്ലുമ്പൊ തലക്ക് കൊട്ടു കിട്ടാതെ സൂക്ഷിക്കണേ....
ഫൈസലെ എന്നെ വട്ടനാക്കി അല്ലെ..
മാത്യു ചെട്ടാ.. പൊന്നു ഇതു വായിച്ചതാ.. ഭാഗ്യത്തിനു പ്രെശ്നം ഒന്നും ഉണ്ടായില്ല്..
ഷിംനാ... ഞന്‍ കള്ളുകുടിക്കാറില്ല.. കഥയില്‍ ഒരു രസത്തിനു അങനെ എഴുതിയതാ...
ബെഞ്ച് മിണ്ടിയത് നന്നായി. വേഗം ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതും നന്നായി.
ബെഞ്ചാണെന്ന് കരുതി വേറെ ആരോടും മിണ്ടിയിട്ട് അവര്‍ വഴക്കൊന്നും പറഞ്ഞില്ലല്ലോ എന്ന് കരുതിയാല്‍ മതി. ഇനി വീട്ടിലിരുന്ന് ഓര്‍മ്മകള്‍ പുതുക്കിയാല്‍ മതി. അതാവും നല്ലത്. :)
സ്വപ്നങ്ങള്‍ ഇല്ലാത്ത ജീവിതം ജീവിതമോ?.. കണ്ടതോകയും ജീവന്‍ തുടിക്കും സ്വപ്‌നമോ??...
നന്നായിട്ടുണ്ട്...:)
Mone Navi......
Ninte aaa manjum , benchum ...pattiyum.....ha...ethra baavanaatmakam...
Ithano chirakodinja kinavukal vol 2..???
"aaaksha charivilaaro...kuruthi kinnam thatti marichu...."
onnu tune cheythu nokku...chilappol athu ninakku evideyenkilm fit cheyyan pattum....
BUT NAVIETTA.....ITS REALLY ENJOYABLE.....SO nice to read....
keep on updating...My comments promised....
Daaaa…Neee Puliyaaadaaa…..superb…. you have got a writing skill also man keep it up….
അഭിപ്രായങള്‍ക്കു നന്ദി ... സു, മയൂര, സുധി, ഷഹീം..
hey naveen
banglore il varumpol aa bunch onnu kanichu tharanam keto..ahah..pinney Bar il pokumpol onnuchu pokam keto..
nice true story...
നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.
daa, I know u might thought abt me, y Anwar doesnt like my blog and delay to comment,I was busy daa, wenever i open u r blog , i cudnt take my eyes from u r snaps, ennal ninte "krithikal" vaayikkan thudangiyaaal pinne angane athil veenupookum, eneekkumbozekkum neeram pularnnu kaanum,I jst Lovnt it,u have a better writing skill.keep it up , and keep on writing, and forgimme to thretten u r "words" nhaanokke evidunnadaa ethokke ezuthuthi viduka? Kakkal thanne sharanam, anyway i dont forget my web page, it will hurt u wenever u finish it. bye take care, convey my regards to ponnu & Niranjan.he is cute and u r Lucky
i like your blog
Post a Comment