Friday, May 04, 2007

എനിക്കിഷ്ട്ടം

അതിരാവിലെ സൂര്യനുദിക്കും മുന്‍പ് ഏണീക്കാനും..
പാര്‍ക്കിലെ നനുത്ത ത്ണുപ്പില്‍ നടക്കാനും
അതു കഴിഞു കൈയ്യില്‍ ആവി പറക്കുന്ന പൊന്നുച്ചായയുമായി (1)
സിറ്റൌട്ടിലിരുന്ന് bangalore times വായിക്കാനും
ഓഫീ‍സില്‍ പോവുമ്പോല്‍ വഴിയില്‍ ലിഫ്റ്റിനായ് കൈനീട്ടുന്നാ സ്കൂള്‍ക്കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുക്കനും ഇഷ്ട്ടം

ഇരുട്ടില്‍ ലാപ്‌ടോപ്പില്‍ ഹൊറര്‍ സിനിമ വച്ച് പുതപ്പു തല വഴി മൂടി പേടിച്ച് ഹോറര്‍ സിനിമ കാണാനും
രാ‍ത്രിയില്‍ പാട്ടു വച്ചു ഇരുണ്ട വെളിച്ചത്തില്‍ പൊന്നുവിന്റെ കൂടെ “സല്‍‌സ(2)“ ഡാന്‍സ് കളിക്കാനും
എപ്പോഴും ചെവിപൊട്ടുമാറുച്ചത്തില്‍ പാട്ടുവച്ചു പൊന്നുന്റെ ചീത്ത കേള്‍ക്കാനും.(3).
പുസ്തകങളും ഉടുപ്പും വലിച്ചുവാരി ഇടാനും എനിക്കിഷ്ട്ടം....

ബ്രിഗെഡ് റോഡിലെ തിരക്കില്‍ ഇടിച്ചു നടക്കാനും
പബ്ബിലെ ഇരുട്ടിലിരുന്ന് ബീറടിക്കാനും
മഴയില്‍ വെള്ളം തെറിപ്പിച്ച് ബൈക്കോടിക്കാനും
സംഗീതയില്‍(4)സുരേഷ്‌ഗോപിയുടെ സിനിമ കണ്ട് കൂക്കി വിളിക്കാനും എനിക്കിഷ്ട്ടം

രാത്രി അത്താഴത്തിനു പൊന്നുവിന്റെ കൂടെ ചപ്പാത്തി പരത്താനും
മുട്ട്ക്കറിയില്‍ പരീക്ഷണം നടത്താനും
അത്താഴം കഴിഞു നടക്കാന്‍ പോവാനും..
സലീമിക്കാന്റെ(5) കടയില്‍ നിന്ന് കപ്പലണ്ടിമിട്ടായി വാങി തിന്നാനും..

ഒടുവില്‍.. അവളുടെ തോളില്‍ തല വച്ചുറങുമ്പോള്‍...
എനിക്കീ ജീവിതത്തോടും അതിയായ ഇഷ്ട്ടം....

(1) പൊന്നു എനിക്ക് ഉണ്ടാക്കിതരുന്ന ചായക്കു ഞാന്‍ ഇട്ട് പേര്‍..പൊന്നുച്ചായ്..പിന്നെ പൊന്നുക്കാപ്പി, പൊന്നുച്ചിക്കന്‍..അങനെ പലതുമുണ്ട്...
(2)ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയാ എന്നെക്കാളും ഭേദം എന്ന അവളു പറയുന്നത്.. എന്നലും ആഗ്രഹം കൊണ്ട് കളിക്കുന്നതാ..
(3)പാട്ട് ചെവി പൊട്ടുന്ന അത്ര ഉറക്കെ കേട്ടാലെ എനിക്ക് ഒരു സംത്രിപ്തി വരൂ.. അവള്‍കാണേങ്കില്‍ പതുക്കെ കേല്‍ക്കണം.. പിന്നെ മോനു 2 മാസം പ്രായമായിട്ടുള്ളൂ..എന്നു വച്ചു പാട്ടു കേക്കതിരിക്കാന്‍ പറ്റുമോ... അപ്പൊ ഉറക്കെ വയ്ക്കും.. അതു കേട്ടാല്‍ അവള്‍ ചാടിതുള്ളി വരും...ഹ ഹ .. പിന്നെയല്ലെ പോടിപൂരം..
(4) ബങ്ലൂരില്‍ മലയാളം സിനിമ വരുന്ന തിയ്യറ്റര്‍..
(5) വീടിനടുത്തുള്ള പലചരക്കുകട


151 replies:

Navi | നവീ said...

ചുമ്മാ അങനെ തട്ടി വിട്ടെന്നെ ഉള്ളൂ.. ഇതിനെ കഥയെന്നോ കവിതയെന്നോ വിളിക്കന്‍ പറ്റുമോ എന്നറിയില്ലെ...പറയാന്‍ തൊന്നിയ കുറച്ചു കാര്യങള്‍ പറഞൂ‍ അത്രയെ ഉള്ളൂ.. :)

Inji Pennu said...

അയ്യ്യൂ...എന്തു സ്വീറ്റാ‍ാ... സോ‍ാ സ്വീറ്റ്..
പൊന്നുചാ‍ായ...
ഹൊ! ഇങ്ങിനേം നല്ല കെട്ടിയോന്മാരുണ്ടൊ?

വനിതാലോകം മേമ്പേര്‍സേ ഇത് കേള്‍ക്കുന്നില്ലേ നിങ്ങള്‍??

ഡാലി said...

വനിതകളേ ഇഞ്ചി കൂക്കി വിളിക്കണ കേട്ടു വന്നതാ.

ഹോ ഈ പൊന്നൂന്നെ ഒന്ന് കാണ്ടീട്ട് വേണം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ വനിതയാണോ എന്ന് ചോദിക്കാന്‍.

ഇതൊക്കെ ആരേലുമിങ്ങനെ പറയാനെങ്കിലും തുടങ്ങിയല്ലോ.

ദിപ്പോ കുറേ ബാച്ചി സിംഗങ്ങളും വിവാഹിത സിംഗങ്ങളും വരും ഇതൊക്കെ തട്ടിപ്പാന്ന് പറയാന്‍ പിടിച്ചു നിന്നേക്കണം

ബിന്ദു said...

പൊന്നു പറഞ്ഞാലെ വിശ്വസിക്കൂ. (പൊന്നുച്ചായ എന്നു പറയുന്നത് ഈ ഉണ്ണിയപ്പം എന്നു പറയുന്നതുപോലെ വല്ലതും ആവും എന്നാ കരുതിയത്.);)

sandoz said...

ചേട്ടായിയേ...നമിച്ചു.....
ഓരോരുത്തരുടെ ഓരോരോ ഇഷ്ടങ്ങള്‍.......

ഇന്ന് വനിതാലോകത്തിലെ ചേച്ചിമാരുടെ....ചേട്ടന്മാരുടെ കാര്യം പോക്കാ.....
എല്ലാരുടേം വീട്ടില്‍...
....ഇയാള്‍ ഇന്ന് എന്റെ തോളില്‍ കിടന്ന് ഒറങ്ങിയാല്‍ മതി എന്നൊക്കെ പറഞ്ഞ്‌ ഒരു ബഹളത്തിനു സാധ്യത കാണുന്നു....

[ആദ്യം വന്ന ബസ്സിനു ഞാന്‍ കൈ കാണിച്ചു....തലയല്ല...കൈ തന്നെയാ കാണിച്ചത്‌..]

Pramod.KM said...

ഞാന്‍ ഇവിടെ ഒരു പൊന്നു കമന്റിടുന്നു.ഇപ്പോള്‍ എനിക്ക് പൊന്നുറക്കം വരുന്നു.രാവിലെ എണീറ്റില്ലെങ്കില്‍ പൊന്നു പ്രൊഫസറ് എന്നെ പൊന്നുമോനേ എന്നു വിളിക്കും.പൊന്നപ്പാ ദ അളിയാ...നീ ഇതൊന്നും കാണുന്നില്ലേ?;)

Inji Pennu said...

ഇങ്ങിനത്തെ ബ്ലോഗുകളാണ് നമ്മള്‍ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതീ ലോകത്തിന്റെ തന്നെ ആവശ്യം ആയി മാറിയിരിക്കുന്നു... നവീയേ ഇനിയും ഇതുപോലത്തെ എഴുതണേ..എന്നിട്ട് വേണം എനിക്കിതൊക്കെ പ്രിന്റ് ഔട്ട് എന്റെ വീട്ടില്‍ വലിയ കട്ടൌട്ടൊക്കെ ആക്കി വെക്കാന്‍!!

Navi | നവീ said...

എന്റമ്മെ ഇത്രക്ക് കമന്റ് കിട്ടുമെന്നു ഞന്‍ കരുതിയില്ല..

ഇഞിപെണ്ണേ.. ഇങനെയും നല്ല കെട്ടിയോന്മാര്‍ ലോകതുണ്ടേ...
ഡാലീ..പൊന്നു പറയുന്നതു ഞാന്‍ സ്നേഹിക്കുന്നത് പോരാ എന്നാ..
ബിന്ദൂ.. ഉണ്ണീയപ്പം ഉണ്ണി മാത്രമല്ലാ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കം..പക്ഷെ പൊനുച്ചായ.. പൊന്നു തന്നെ ഉണ്ടാക്കണം..
സാന്‍ഡോസെ.. ചേട്ടന്മാര്‍ എന്നെ തെറി വിളിക്കുമോ...

ഹ ഹ ഹ പ്രമോദെ കമന്റ് എനിക്ക് ക്ഷ പിടിച്ചു കലക്കി.. എനിക്കത് കൊണ്ടുട്ടോ..

ഇഞിപെണ്ണേ..ഇനിയും പ്രതീക്ഷിക്കം ഇതു പോലെ... എനിക്കു ഇക്കാര്യം എത്ര പറഞാലും തീരില്ലാ....

Inji Pennu said...

ഹഹഹ. പണ്ട് പണ്ട് അതായത് ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേപോലെ ഒരു ഉണ്ടാപ്രി പറഞ്ഞു. എന്റമ്മേ ഇത്രേം കമന്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലാന്ന്...ബാക്കിയെല്ലാം ചരിത്രം. ഈ കമന്റ് മോഡറേഷന്‍ എടുത്ത് മാറ്റിയാല്‍, ദേ ഇപ്പൊ ശരിയക്കിത്തരാം :) :)

Navi | നവീ said...

മുന്‍പ് എനിക്ക് വളരെ negative ആയി കുറച്ചു കമന്റ്സ് കിട്ടി..അതിനു ശെഷം ആണ് മോഡറേറ്റ് ചെയ്യാന്‍ തുടങിയതു... ഞാനിതാരെയും വേദനിപ്പിക്കന്‍ വെണ്ടി തുടങിയ ബ്ലോഗല്ല... എന്നിട്ടും ചിലര്‍ എനെ വളരെ വേദനിപ്പിച്ചു...

ഇപ്പൊ പ്രെശ്നമൊന്നുമില്ല... എല്ലവരും നല്ലവരാ... സന്തോഷം.നല്ല കമന്റുകള്‍ക്ക്

വക്കാരിമഷ്‌ടാ said...

അങ്ങിനെയാണല്ലേ പൊന്നുന്തന്മാട ഉണ്ടായത് :)

നവീനെ, പോസ്റ്റ് കൊള്ളാം. ഇതിപ്പോഴാണ് കാണുന്നത്.

Faisal said...

നവീ....

നീ പൊന്നുച്ചായ...പൊന്നുക്കാപ്പി...എന്നൊക്കെ പറയുന്നു പക്ഷെ പൊന്നുത്തൊഴി..പൊന്നുഇടി...ഇതൊന്നും എഴുതാത്തതെന്താ.
അതോടൊപ്പം എന്റെ മനസ്സില്‍..അര്‍ദ്രരാത്രിയിലെ ചില നിലവിളികളും ഓരിയിട്ടുള്ള ബഹളങ്ങളും..എല്ലാം കഴിഞ്ഞൂ നിശബ്ദനായുറങ്ങുന്ന നവീനെയും ഓര്‍മവരുന്നു..

എങ്കിലും ഈ സ്നേഹം..ഒത്തിരി കൊതിവരുന്നു..

ഫൈസല്‍.എന്‍

സാരംഗി said...

പൊന്നുവിനോട്‌ ഇത്‌ വായിച്ച്‌ ഒരു 'പൊന്നുക്കമന്റ്‌' ഇടാന്‍ പറയൂ..കക്ഷി എന്തു പറയുന്നുവെന്നറിയാനാ..:-)

എന്തു തന്നെയായാലും സ്നേഹമുള്ള വരികള്‍..

daly said...

മോഡറേഷനും പിന്നെ വേഡ് വെരിയും കുരിശാണ് എന്നാലും എങ്ങന്യാ ഇത്തരം പോസ്റ്റുകള്‍ പ്രത്സാഹിപികാതിര്ര്ക്യാ.

റീനി said...

നവീനെ, ബാംഗ്ലൂരില്‍ എന്താ മേല്‍വിലാസം? ഇവിടത്തെയാളെ അങ്ങോട്ടൊന്ന്‌ പരിശീലനത്തിന്‌ വിടാനാ. രാവിലെ മധുരം ഏറെ ചേര്‍ത്ത്‌ ചായ ഉണ്ടാക്കിക്കൊടുത്തിട്ടും സ്വീറ്റായി സംസാരിക്കാനറിഞ്ഞൂടാ.

indiaheritage said...

നവീന്‍
ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ്‌. ആശംസകള്‍

തറവാടി said...

:)

വേണു venu said...

മിന്നുന്നതെല്ലാം പൊന്നാവട്ടെ.
എന്‍റെ പൊന്നേ. നല്ല പൊന്നു‍‍ പോസ്റ്റു്.:)

ദിവ (diva) said...

നവീന്‍ ജീ, സ്റ്റാര്‍ ഓഫ് ദ ഡേ (ഓര്‍ വീക്ക് ?) :)

ഇത്രയും ശുദ്ധഗതിയ്ക്ക് എല്ലാം തുറന്നെഴുതി പലരെയും നവീന്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. എന്നാലും സാരമില്ല, എല്ലാവരുമൊന്നറിയട്ടെ നമ്മള്‍ ഭര്‍ത്താക്കന്മാരുടെ ഉള്ളിലെ നന്മയും, നമ്മള്‍ ഭാര്യയോട് പറയാതെ സൂക്ഷിക്കുന്ന സ്നേഹവും :))

ഉറക്കെ പാട്ടുവയ്ക്കുന്ന ഭാഗം മാത്രം എനിക്ക് ഫീലായികേട്ടോ. ഞാന്‍ ഡെല്‍ഹിയിലായിരുന്നപ്പോള്‍, ഒരു സഹമുറിയന്‍ പാതിരാത്രിയ്ക്ക് ടേപ്പ് റെക്കോര്‍ഡര്‍‍ വല്യവായിലേ ഓണ്‍ ചെയ്ത് വച്ച് ഭക്തിഗാനത്തിന്റെ റെക്കോര്‍ഡിംഗ് ആയിരുന്നു പണീ ! (കോപ്പിയെടുത്ത് ഡെല്‍ഹിയിലുള്ള സകല നേഴ്സുമാര്‍ക്കും കൊടുക്കാനാണ്) വല്യപാടാണ് കേള്‍വിക്കാര്‍ക്ക് ! ഒടുവില്‍ ആ കുന്ത്രാണ്ടം ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിപ്പോയീന്ന് പറഞ്ഞാല്‍, കഴിഞ്ഞു. ! (നീതിമാന് നിര്‍വാഹമില്ലാതായാല്‍ വേറെന്തുചെയ്യും)

:))

കുറുമാന്‍ said...

നവീനേ, ആശംസകള്‍...ചേറ്റുപുഴയാണല്ലെ.....ദേ ഒരു ചിയ്യാരം സ്പെഷ്യല്‍ ഇവിടെ........

തറവാടി said...
This post has been removed by the author.
തഥാഗതന്‍ said...

നവീന്‍
നന്നായിരിയ്ക്കുന്നു..
സ്നേഹം ഓരോ വിധമാണ്. ചിലര്‍ പ്രകടിപ്പിയ്ക്കും ചിലര്‍ അടക്കി വെയ്ക്കും. ഇഷ്ടങ്ങള്‍ സ്നേഹത്തില്‍ പൊതിഞ്ഞ് നന്നായി പറഞ്ഞിരിയ്ക്കുന്നു.

അപ്പോള്‍ ബാംഗളൂരില്‍ എവിടെയാണെന്ന പറഞ്ഞത്?

എന്തയാലും നൈറ്റ് വാച്ചമാനിലോ ടാവെര്‍നിലോ സമെര്‍ഖണ്ഡിലോ ലെമന്‍ ഗ്രാസ്സിലോ.. എവിടേയോ വെച്ച് കണ്ട പരിചയം

qw_er_ty

നിര്‍മ്മല said...

ഒരു വിനീത സംശയം: അപ്പോ ഈ കാലിച്ചായാന്നു പറേണത് കന്നുകാലികളൊണ്ടാ‍ക്കണ ചായയാണൊ :)

Inji Pennu said...

ഹഹ നിര്‍മ്മലേടത്തിയേ, അപ്പൊ ചേട്ടന്‍ കാലിച്ചായ എടുത്തേന്നാ പറയല്ലേ? എല്ലാം മനസ്സിലായി! :)

നിര്‍മ്മല said...

ഹി..ഹി... അത് അവിടം വരെ കേള്‍ക്കാമോ ഇഞ്ച്യേ?

Inji Pennu said...

കേള്‍ക്കാന്‍ പാടില്ലാ ഏടത്തിയേ...പക്ഷെ എഴുതിയത് വാ‍യിക്കാന്‍ പറ്റി :)

Navi | നവീ said...

നന്ദി.. വക്കാരി...
ഫൈസലെ... പൊന്നു ഇടിയും ഉണ്ട്... അതു പുറത്തു പറയാന്‍ പറ്റില്ലല്ലോ..
സാരംഗീ... പൊന്നു കമന്റിട്ട് എന്റെ കള്ളി വെളിച്ചത്താക്കുമെന്ന് പറയുന്നുണ്ട്..
ഡാലീ... മോഡറേഷനും പിന്നെ വേഡ് വെരിയും മാറ്റി..ഇനി കൂളായി കമന്റിക്കോളൂ
ഡിയര്‍ indiaheritage .. ജീവിതം നന്നായി തന്നെ ജീവിക്കുന്നു..
നന്ദി തറവാടീ , വേണൂ..
ദിവാ... ഉറക്കെ പാട്ടുവയ്ക്കുന്നത് ഇഷ്ട്ടമല്ലെ
കുറൂമാന്‍‌ജീ..ഹൈ ത്രിശ്ശൂരണല്ലെ...ഇപ്പൊ ദുബായിലണൊ?
തഥാഗതന്‍.. ഞാന്‍ HAL ലാണ്..താമസം..
നിര്‍മ്മലേച്ചീ.. അതു കാലികളുണ്ടാക്കിയതല്ലാ... കാലികള്‍ക്ക് കുടിക്കനുള്ളത... ഹി ഹി
ഇഞീ അപ്പൊ നിര്‍മ്മലേച്ചീടെ കാര്യം മനസ്സിലയീലെ...

രാജീവ് പണിക്കര്‍ said...

സ്വന്തം ഭര്‍ത്താവിന്റെ സ്നേഹം കിട്ടാത്തതിന് ഭാര്യമാരെ സ്നേഹിക്കുന്ന ആളുകളെ കളിയാക്കുകയല്ല വേണ്ടത്‌. ഭര്‍ത്താക്കന്മാര്‍ക്ക് എന്താ വേണ്ടത് എന്ന് അറിഞ്ഞ് പെരുമാറുകയാണ്

വിശാല മനസ്കന്‍ said...

:)വായിച്ചപ്പോള്‍ നല്ല സന്തോഷം!

അനാഗതശ്മശ്രു said...

സന്തം മനസ്സില്‍ അടക്കി പ്പിടിച്ചതു മുഴുവന്‍ നവീന്‍ പരയട്ടെ
അതു കാളി ചായ എന്നു വായിച്ചാല്‍ പ്രശ്നം തീരില്ലെ?
ഇഞ്ചീെ...ഓരൊ യൂനികോഡ്‌ പ്രശനം..കാളി..കാലി

Inji Pennu said...

ഹഹ..ഈശ്വരാ എങ്ങിനെ ആ പേരു എഴുതാ അനാഗതാ‍ാ..സംതിങ്ങ് സംതിങ്ങ്..മാഷേ..
അങ്ങിനേം ആക്കാം. വനിതാ ലോകം മെമ്പേര്‍സ് ഒരോരുത്തര്‍ വന്ന് പറയട്ടെ എങ്ങിനെയാ വിളിക്കണേന്ന്..:) ഹഹ! എന്നാല്‍ നവീന്‍ ഭായ്..ഈ പോസ്റ്റ് കലക്കി! എല്ലാര്‍ക്കും കുറ്റബോധം ഉണ്ടക്കികൊടുക്ക്കാന്‍ പറ്റി..ഗുഡ്! ഇനിയും എഴുതൂ...അവര്‍ക്കിട്ട് പാര വെക്കൂ..:)

കുറ്റബോധം തോന്നിത്തുടങ്ങുമ്പോഴല്ലെ ചെയ്യുന്നതെല്ലാ‍ം യാന്ത്രികമാവുമെന്ന് രാജാവിന്റെ സണ്‍ പറഞ്ഞത്?:)

സങ്കുചിത മനസ്കന്‍ said...

AS FAR AS I'M CONCERNED,
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!!;(

നവീന്‍, എത്ര ബ്ലോഗിണിമാര്‍ ഭാവം ഭര്‍ത്താക്കന്മാര്‍ക്ക് നവീനിസം ഇല്ല എന്ന് ആരോപിക്കും എന്നറിയാമോ?

;);):):):)

Navi | നവീ said...

രാജീവേ.. അത്രക്ക് വേണ്ടായിരുന്നു.
ഡാങ്സ് വിശാലാ..
അനാഗത... എന്താ ഈ പേരിന്റെ അര്‍ഥം.. ഒരു പിടീയും കിട്ടണീല്ല്യാലോ..
ഇഞീ.. ഇതു വായിച്ചു ഫര്‍ത്താക്കന്മാര്‍ നാളെ മുതല്‍ ---( ഇവിടെ ഭാര്യയുടെ പേര്‍‌‌) ചായ വേണം എന്നു പറഞാല്‍ ഞാന്‍ ഹിറ്റ് ആയീ..
സങ്കുചിത മനസ്കാ... ഇതെന്റെയും സ്വപ്നമായിരുന്നു ഞാന്‍ ദുഫായിലായിരുന്നപ്പൊ.. ഈ സ്വപ്നം നടക്കനാ ഞാന്‍ മെയിനായിട്ട് ആ നശിച്ച നാട് വിട്ടത്.. ഇപ്പൊ ആ സ്വപ്നം യാഥാര്‍ത്യമായി..

മുല്ലപ്പൂ || Mullappoo said...

സ്നേഹം പ്രകടിപ്പിക്കല്‍ പലര്‍ക്കും പലവിധം ആണ്. ഇതൊക്കെ ഇങ്ങനെ ഉറക്കെ പറയണോ എന്നു ഒരു കൂട്ടം ഉറക്കെ ചിന്തിക്കുമ്പോള്‍ , മനസ്സിലുണ്ടെങ്കില്‍ മനോരമയിലും വരട്ടെ എന്നു മറ്റൊരു കൂട്ടര്‍.

രണ്ടായാലും ഒന്നുറപ്പ്. ഈ ഇഷ്ടങ്ങള്‍ വായിക്കാന്‍ എല്ലാര്‍ക്കും ഇഷ്ടം.

(പൊന്നുനും ഒരു മെമ്പര്‍ഷിപ് വനിതലോകത്തിലേക്കു കൊടുത്തലോ ?)

Anonymous said...

macha nannayittundu...saahithyathil vaasana onnum illengillum ithu pole valare pachayayum manasilavunna baashayil ezhuthiyaale nammale pole ulla aalukalku manasilavukayulloo...vayichappol ellam valare transparent aayi thonni..sahithyam athikam onnum illengilum ezhuthinu oru ozhukku undu....eniyum kooduthal pachayaya kathakal pratheekshichu kondu nirthunnu

അനാഗതശ്മശ്രു said...

പേരിലും അര്‍ഥത്തിലും എന്തിരിക്കുന്നു നവീ.
.ഇഞ്ചി..പൊന്നൂ..കാളി..

Inji Pennu said...

കൊട് മുല്ലേ വിവാഹിത ക്ലബില്‍ ഇദ്ദേഹത്തിനു മെമ്പര്‍ഷിപ്പ് ! ആര്‍ക്കെങ്കിലും അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് നവീനായിരിക്കണം.
നവീ മാഷാണ് വിവാഹിതര്‍ ക്ലബിന്റെ വിളക്കായി നിക്കേണ്ടത്! :)

സുഗതരാജ് പലേരി said...

:)

Navi | നവീ said...

ഹേയ്... നിങളുടെ അഹിപ്രായങള്‍ വായിച്ചിട്ട് പൊന്നുനും ഒന്നു ബ്ലോഗിയാല്‍ കൊള്ളാമെന്നു പറയുനുണ്ട്...

നിര്‍മ്മല said...

40..40.. എനിക്കൊരു നാലും പൂജ്യോം കിട്ടി. ഞാന്‍ പൂജിതയായി.

sandoz said...

അപ്പൊ ഇതിനു മുന്‍പ്‌ മെംബെര്‍ ഷിപ്‌ എടുത്ത വിവാഹിത ശിംഗങ്ങള്‍ വിളക്കുകള്‍ അല്ലേ.....
എന്റെ ചേട്ടന്മാരേ.....പറയണ കേട്ടാ....
ഏഴു മണി ആയി..
പെണ്ണുമ്പിള്ള വാതിലടക്കും...എന്നും പറഞ്ഞ്‌ ഓടിപ്പോയിരുന്ന നിങ്ങള്‍ക്ക്‌ ഇതു തന്നെ വരണം.....

[ഈ പോസ്റ്റും വായിച്ച്‌ ഇന്നലെ ഒരു പ്രമുഖ വിവാഹിത ശിംഗം വിളക്കാവാന്‍ ഒരു ശ്രമം നടത്തി......
അദ്ദേഹം വൈഫിനോട്‌...
എനിക്ക്‌ നിന്റെ തോളത്ത്‌ കെടക്കണം എന്ന് പറഞ്ഞു...
അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ആണു.....കയ്യിലും കാലിലും ഒടിവുണ്ടത്രേ]

മുല്ലപ്പൂ || Mullappoo said...
This post has been removed by the author.
മുല്ലപ്പൂ || Mullappoo said...

Navi | നവീ said...
മുന്‍പ് എനിക്ക് വളരെ negative ആയി കുറച്ചു കമന്റ്സ് കിട്ടി..അതിനു ശെഷം ആണ് മോഡറേറ്റ് ചെയ്യാന്‍ തുടങിയതു


പൊതുവെ, ഇങ്ങനെ ശുദ്ധഗതിയില്‍ ചിന്തിക്കുന്നവരെ കളിയാക്കിയാലും , മാറി നിന്ന് “എനിക്കും ഇങ്ങനെ പറയാനറിഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞിരുന്നെങ്കില്‍ ”
എന്നു ചിന്തിക്കുന്നവരേം കണ്ടിട്ടുണ്ട്.

തുറന്നു പറയാനുള്ള മടി. അതു മലയാളിയുടെ( ആണും, പെണ്ണൂം ഉള്‍പ്പെടും )ഒരു പ്രത്യേകത എന്നു ആരോ....

നവീ, വ്യത്യസ്തതയുള്ള എഴുത്തു തുടരുക

ഇടിവാള്‍ said...

ഹലോ ഗെഡ്യേ..
ചേറ്റുപുഴ എന്നത്, ഒളരി കഴിഞ്ഞു മനക്കൊടിക്കു മുന്‍പത്തെ സ്ഥലമല്ലേ ? അതോ ഇനി വേറേ ചേറ്റുപുഴ ഉണ്ടോ ആവോ!

പിന്നെ ഈ പോസ്റ്റ്: ഇഷ്ടം..എനിക്കിഷ്ടം” എന്ന ചിത്ര പാടിയ ഒരു ഗാനത്തിന്റെ ഇന്‍സ്പിരേഷന്‍ ആണല്ലേ! ഗുഡ്

“ഡ്യ്യേ പോത്തേ, ഒരു ചായെടുത്തേ” എന്നു ഞാന്‍ പറഞ്ഞാലേ എന്റെ ഭാര്യക്ക് ഞാന്‍ സ്നേഹപൂര്‍വം പറഞ്ഞൂന്നു തോന്നുള്ളൂ...

ഡാര്‍ലിങ്, ഒരു ചായകിട്ടാനുള്ള സാധ്യത ഉണ്ടോ, എന്നു ചോദിച്ചാല്‍ 2 ദിവസത്തേക്കു വെള്ളം പോലും കിട്ടില്ലാ....


ഡാ സാന്റോ.. ആരണ്ട്രാ വിവാഹിതരെ കളിയാക്കണേ?

മഴത്തുള്ളി said...

നവീന്‍,

പൊന്നുച്ചായയും പൊന്നുക്കാപ്പിയും പൊന്നുച്ചിക്കനും വായിച്ച് രസിച്ചു.

പൊന്നുച്ചപ്പാത്തിയും നവീന്‍‌മുട്ടക്കറിയും....... കൊള്ളാല്ലോ രസകരമായ വിഭവങ്ങള്‍.

ഇനിയും പോരട്ടെ ഇഷ്ടങ്ങളുടെ അടുത്ത ഭാഗം :)

sandoz said...

അയ്യോ....ഇടിയണ്ണാ..കളിയാക്കിതല്ലേ.....
ഞാന്‍ ഈ പോസ്റ്റ്‌ വായിച്ച്‌...
നമുക്ക്‌ പരിചയമുള്ള ചില ശിംഗങ്ങള്‍ ..ഇതേ രീതിയില്‍ ഒരു സുപ്രഭാതം തൊട്ട്‌ പെരുമാറിയാലുള്ള കാര്യം ഓര്‍ത്തിട്ട്‌ ചിരി നില്‍ക്കണില്ലാ....
കുറുമാന്‍..ദേവേട്ടന്‍..കൈപ്പിള്ളി തുടങ്ങിയവര്‍ നാളെ മുതല്‍ ഇതേ രീതി തുടങ്ങിയാല്‍ എന്ത്‌ സംഭവിക്കും എന്നുള്ളതിനു ഒരു പോസ്റ്റിനു സ്കോപ്പുണ്ട്‌.....
കൈപ്പിള്ളീടെ ഫോട്ടൊപോസ്റ്റില്‍....
ദേവേട്ടന്‍ കുറുമന്റെ തോളത്ത്‌ കിടക്കണ സ്റ്റയിലും അതിന്റെ പുറകേ ഈ പോസ്റ്റും കണ്ടിട്ട്‌....
സത്യമായിട്ടും ഒരു പോസ്റ്റിനുള്ള തുരുമ്പ്‌ വീണുകിട്ടീതാ...
പിന്നെ ഇടി പേടിച്ച്‌ വേണ്ടാന്നു വച്ചു.....

ഇത്തിരിവെട്ടം|Ithiri said...

:)

Navi | നവീ said...

സാന്‍ഡൊസെ ആരാണാ ശിംഗം... പറയൂ‍...
മുല്ലേ... നിങല്‍ തരുന്ന പ്രൊത്സാഹനം വളരെ വലുതാണ്..
ഹൈ.. ഇവിടെ മൊത്തം ത്രിശ്ശൂരുകാരാണല്ലേ

..ഇടിവാളുഭായീ എവ്ടെയാ ത്രുശൂരു സ്ഥലം..ആ പാട്ടിന്റെ ഇന്‍സ്പിരേഷന്‍ അല്ലാ.. ജീവിതമാണ് ഇന്‍സ്പിരേഷന്‍ .പിന്നെ ഫുള്‍ടൈം പൊന്നൂന്നല്ലാ.. ദേഷ്യം വന്നാല്‍ പിന്നെ പച്ചത്തെറീയല്ലെ വിളിക്കൂ..പൊന്നുമോളെ എന്നുള്ളത് പു.. മോളെ എന്നാവും..ഇതു ജീവിതത്തിന്റെ ഒരു സൈഡ് മാത്രമെ ആവുന്നുള്ളൂ.. ഒരു വിക്രുതമായ മറൂപുറവുമുണ്ട്..
ചേറ്റുപുഴ ,ഒളരി കഴിഞിട്ടുള്ള സ്ഥലം തന്നെ...

മഴതുള്ളീ ഇനിയും വരുന്നൂ കഥകള്‍..
സാന്‍ഡൊസെ അതൊന്നു പോസ്റ്റിക്കോ.. നന്നാവുമെന്നു ഉറപ്പാ.. എനികതോലിച്ചു ഇപ്പഴെ ചിരി വരുന്നു..

സന്തോഷ് said...

ഇവിടെ 50 അടിക്കാന്‍ എനിക്കിഷ്ടം.

സന്തോഷ് said...

അതു കൊണ്ടു അടിക്കുന്നു:)

KANNURAN - കണ്ണൂരാന്‍ said...

മക്കളെ സന്തോഷെ... ഇതു ഫൌള്‍... പണ്ടു ദില്‍ബു പറഞ്ഞത് വീണ്ടും പറയാം. അമ്പതിലും വലുതു അമ്പത്തൊന്നു തന്നെ.. തംശയമില്ല..

സന്തോഷ് said...
This post has been removed by the author.
സന്തോഷ് said...

എന്തു ചെയ്യാം കണ്ണൂരാനേ, ഈയിടെയായി 50, 100 ഒക്കെ നല്ല ചുണക്കുട്ടന്മാരും കുട്ടികളും കൊണ്ടു പോകുന്നു. ഫൌളു കാട്ടിയെങ്കിലും ഒരമ്പത് എനിക്കും വേണ്ടേ:)

Navi | നവീ said...

സന്തോഷെ ...കണ്‍ഗ്രാജുലേഷന്‍സ്.. ഇനി ഒന്നു നൂ‍റടിക്കൂ

സു | Su said...

നവീ :) ഇഷ്ടത്തിലൊക്കെ സന്തോഷമായി ഇരിക്കൂ.

ഇവിടെ അമ്പതടിച്ചോ? ബിന്ദുവിനെ കണ്ടില്ലല്ലോ?

ഞങ്ങള്‍ക്ക്, പോസ്റ്റ് വായിച്ച്, നൂറടിക്കാന്‍ ഇഷ്ടം.

നൂറ് എന്നു കേട്ടാലുടന്‍ ഉറങ്ങിയവരൊക്കെ ഓടി വരും.

susha said...

navi, u r lucky to get a life partner like ponnu...

I would like to meet her once..who is the sole inspiration for all ur writings. good going.. very homely way...feels so personal...

::സിയ↔Ziya said...

ഞാനും ഒരു കവിത സമര്‍പ്പിക്കുന്നു.
ഫാര്യ നല്ല ഫാര്യ
എന്റെ നല്ല ഫാര്യ
ചായ തരും ഫാര്യ
പുട്ടു തരും ഫാര്യ
ചോറു തരും ഫാര്യ
ഉമ്മ തരും ഫാര്യ
മത്തിക്കറിവെക്കും ഫാര്യ
എണ്ണ തേപ്പിച്ചു തരും ഫാര്യ
എന്റെ കൂടെ റ്റീവി കാണും ഫാര്യ
എന്റെ കൂടെ പടത്തിനു വരും ഫാര്യ
എന്റെ കൂടെ അടി കൂടും ഫാര്യ
ചെലപ്പം എനിക്ക് രണ്ടു തരും ഫാര്യ
ഫാര്യ നല്ല ഫാര്യ
എന്റെ നല്ല ഫാര്യ.
-ഹഹഹ കലക്കി. നൊബെയ്‌ല്‍ സമ്മാനം എനിക്കു തന്നെ

daly said...

ഈ പൊന്നുചായയിലെ കോപ്പി റൈറ്റ് പൊന്നൂസ് ഇതൊക്കെ കാണാറുണ്ടാവോ?

എന്തായാലും ബാച്ച് ശിംകങ്ങളുടെ ഗ്ലബിനു മുന്നില്‍ കട്ടൌട്ട് വയ്ക്കണം ഈ പോസ്റ്റ്.

ദേവന്‍ said...
This post has been removed by the author.
Navi | നവീ said...

സിയാ... നോബല്‍ സമ്മാനത്തിനു നോമിനേഷം ഞാന്‍ തന്നെ കൊടുക്കാം... ഇത്തവണ ഉറപ്പാ..

ദേവന്‍ said...

ഹയ്യ്‌. നല്ല സ്പഷ്ടപ്രകടമായ സ്നേഹം, സന്തോഷമായി.

എന്നുവച്ച്‌ അടുത്തിരിക്കുമ്പോള്‍ ജാഡ കാട്ടുകയും ഒറ്റക്കായല്‍ നിലവിളിക്കുകയും ചെയ്യുന്ന, ഇന്‍ഹിബിഷന്‍ നിറഞ്ഞ, ആത്മശ്ലാഘം ഊടുപാകിയ, അവാങ്മയമായി സംവദിക്കുന്ന തനി മലയാളി (തനിമലയാളവുമായി ഒരു ബന്ധവുമില്ല) സ്നേഹത്തിനും പത്തരയില്‍ നിന്നും ഒരു തരിമ്പും മാറ്റു കുറവില്ല, അമ്മച്യാണെ കട്ടായം.
(എന്റെ ഒരു മനസ്സമാധാനത്തിനെഴുതിയതാ)

Navi | നവീ said...

എന്റെ പൊന്നു ദേവാ.... ക്ഷമിക്കണം എനിക്കൊന്നും മനസ്സിലായില്ലാ... ഇതിരി കട്ടി കുറച്ചു പറയാമോ...

::സിയ↔Ziya said...

അദ് ഗലഗ്ഗി നവി ഗഡീ...
ഭാര്യമാരെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന
നമ്മുടെ സ്നേഹം ഒരു പിശുക്കും കൂടാതെ സരളമായ ഭാഷയില്‍ തുറന്നു പറയുന്ന നമുക്ക് നൊബെയ്‌ല്‍ ഇല്ലെങ്കില്‍ പിന്നെ നൊബെയ്‌ലിനു എന്നാ വെല...

sandoz said...

ഡാലിച്ചേച്ചിയേ...ആദ്യം നിങ്ങള്‍ തമ്മില്‍ ഒരു തീര്‍പ്പിലെത്തൂ....ഒരാള്‍ പറയുന്നു...വിവാഹിതര്‍ ക്ലബില്‍ വയ്ക്കണമെന്ന്..ഒരാള്‍ പറയുന്നു ബാച്ചി ക്ലബില്‍ വയ്ക്കണമെന്ന്...

നവീ..പേടിക്കണ്ടാ..സംഭവം ഇതെഴുതിയ ദേവേട്ടനും മനസ്സിലായിട്ടില്ലാ......

Pramod.KM said...

നവീച്ചേട്ടാ...
ബാക്കി കാര്യങ്ങള്‍ കൂടി പറയൂ.
കല്യാണത്തിനു ശേഷം എന്തു ചെയ്യണമെന്നെല്ലാം പറഞ്ഞു തരൂ...ഞങ്ങള്‍ ബാച്ചികള്‍ക്ക് ഒരു പൊന്നു ക്ലാസ് എടുത്തു തരൂ,പ്ലീസ്................

ഉണ്ടാപ്രി said...

കൊള്ളാം നവീ നന്നായി.....
അതിരുകളില്ലാത്ത സ്നേഹം..
Enjoy മാഡി..

ഓ.ടോ:(ക്ഷമാപണത്തോടെ...)
ആള്‍ക്കാരൊക്കെ എത്തിത്തുടങ്ങിയാ...വീക്കെന്‍ഡുകളില്‍ എന്താ സംഭവിക്കുന്നതെന്നറിയാന്‍ ഒന്ന് എത്തി നോക്കീതാട്ടോ....പൊന്നുച്ചായ പൊയിട്ട്‌ ഒരു കട്ടഞ്ചായ പോലും എടുത്തു തരാന്‍ വാമഭാഗം അടുത്തില്ല...ഞാന്‍ പോയി കഞ്ഞി ഉണ്ടാക്കി കുടിക്കട്ടെ

RR said...

ഈ പ്രമോദിനെന്തൊക്കെയാ അറിയണ്ടത്‌? ;)

ദേവന്‍ said...

തുറന്നു പറയാന്‍ നാണക്കേടുള്ളോണ്ടല്ലേ നവീനേ വളച്ചു കെട്ടുന്നത്‌. സമ്മതിക്കുകേലാ, ശരി.

പെമ്പ്രന്നോരു ചുക്കുകാപ്പിയിട്ടാല്‍ ചുക്കു കൂടി മധുരം കുറഞ്ഞു എന്നൊക്കെ പറഞ്ഞ്‌ ഗ്ലാസെടുത്ത്‌ മേശപ്പുറത്തിടിക്കുകയും ഓളുടെ പിറന്നാളിനു ഒരു മെഴുകുതിരി വെളിച്ച ചായക്കടയില്‍ വിളിച്ചോണ്ടു പോയി കയ്യേലൊരു മോതിരമിട്ടുകൊടുക്കാന്‍ ചമ്മലുള്ള മനസ്സില്‍ തോന്നുന്നത്‌ ഉറക്കെയവളോട്‌ പറഞ്ഞാല്‍ നൂറടി പൊക്കത്തില്‍ നില്‍ക്കുന്ന അഹന്തക്ക്‌ വിള്ളല്‍ വീഴുമെന്ന് ഭയക്കുന്ന ,ഇതൊക്കെയായാലും പെണ്ണുമ്പിള്ള പത്തു ദിവസം ഒറ്റക്ക്‌ ഇട്ടിട്ടു പോയാല്‍ സങ്കടം മൂത്ത്‌ വെള്ളമടിച്ചു കരഞ്ഞു പിഴിയുന്ന സാദാഗ്രാമീണന്റെ (എന്റെ) സ്നേഹവും നല്ലതാണെന്ന് എനിക്കൊരു മനസ്സമാധാനത്തിനു ഞാന്‍ എന്നോടു തന്നെ പറഞ്ഞേച്ചു പോയതാ നവീനേ.

sandoz said...

പ്രമോദേ...കണ്ട്രോള്‍...കണ്ട്രോള്‍......ബാച്ചികളുടെ ഒള്ള ചീത്തപേരു കളയല്ലേ.....

Navi | നവീ said...

അയ്യൊ ആരാ ഞാന്‍ ബാച്ചിലറാണെന്നു പറഞത്.. കെട്ടിയിട്ട് കൊല്ലം മൂന്നായെ...

ഇപ്പൊ വിവാഹിതര്‍ ക്ലബ്ബിലും ഡാഡി ക്ലബ്ബിലും അംഗത്വം ഉണ്ടേ..

ദേവാ.. നേരത്തേ പറഞതു ഒന്നു മലയാളത്തിലാക്കിതരുമോ..

ഉണ്ടാപ്രി said...

അതേ ദേവേട്ടാ ....ശരിക്കും..
അടുത്തില്ലാത്തപ്പോഴല്ലേ വിലയറിയുന്നത്‌.

daly said...

സാ‍ന്റോസേ, രണ്ടു ക്ലബിലും വയ്ക്കാനാ പ്ലാന്‍.
ദേവേട്ടാ, ആ വിപ്രലംഭം ലിങ്ക് കൊടുക്കൂ. ഞാന്‍ തപ്പീട്ട് കാണാലില്ല. അപ്പോ ഗമ്പ്ലീട്ട് നവിയ്ക്ക് മനസ്സിലാവും

Pramod.KM said...

എടോ നവീന്‍ നായരേ.
താങ്കള്‍ ബാച്ചിലറ് അല്ലെന്ന് അറിയാം.പൊന്നൂ മിന്നൂ എന്നൊക്കെ വിളിച്ച് ഏതെങ്കിലും ബാച്ചിലറ് നടക്കുമോടേയ്.?
എന്നെ പോലുള്ള ബാച്ചികള്‍ക്ക് ക്ലാസ് എടുത്തു താടോ വിവാഹിതാ...
കുറെ സംശയങ്ങളുണ്ടെ..
അറിയാവുന്ന വിവാഹിതരോടു ചോദിച്ചപ്പോളൊക്കെ ‘അടി അടി’ എന്നു പറഞ്ഞ് ഓടിക്കും.പിന്നെ ഇവിടെ ഫൂലോകത്തില്‍ ഇങ്ങനെ തുറന്നടിക്കുന്ന താങ്കളോടല്ലാതെ പിന്നെ ആരോടാ ഇതൊക്കെ ചോദിക്ക്യാ...ഹഹ

Navi | നവീ said...

ആ ദേവാ ഇപ്പൊ മനസ്സിലയീ..
പ്രമോദെ...ഇന്റര്‍നെറ്റല്ലെ മുന്‍പിലുള്ളത്... അതിലില്ലാത്തതു എന്താ വേറെ ഉള്ളത്..ഇപ്പൊ ബാച്ചികള്‍ക്കാ വിവരം കൂടുതല്‍..

ഉണ്ടാപ്രീ.. ബങ്ലൂരിലണോ?

::സിയ↔Ziya said...

നവിക്ക് ദേവന്‍ ആരെന്നറിയില്ലായിരിക്കും.
ശരി
അദ്ദേഹം ഞങ്ങളുടെയൊക്കെ പൊന്നു ദേവേട്ടനാണ് എന്നു മാത്രം പറയുന്നു.
ദേവാ എന്ന് അറിയാതെ വിളിക്കണതാണേലും അതു കേള്‍ക്കുമ്പേള്‍ ഒരു അരോചകത്വം.

ചില നേരത്ത്.. said...

നവീ,
എഴുത്ത് നല്ല സുഖമുണ്ട് വായിക്കാന്‍. പരമ്പരാഗത പുരുഷമനോഭാവം നിലനിര്‍ത്തി എഴുതിയിരിക്കുന്നു. മനോഹരം :)

സു | Su said...

ഭാര്യമാര്‍ക്ക് വിലയുണ്ടാവണമെങ്കില്‍, കെട്ടും കെട്ടി, കുറച്ചുകാലം മാറിനില്‍ക്കണമെന്ന്, നവീനും, ഉണ്ടാപ്രിയും ദേവനും പറയുന്നു. ഭാര്യമാരുടെ സ്നേഹത്തിന് വിലയില്ലാത്ത ഇത്തരം പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധിക്കണ്ടേ. ഉറങ്ങുന്നവരൊക്കെ ഒന്നു വേഗം എണീറ്റുവരൂ.

അനിയന്‍കുട്ടി said...

എക്സ്ക്യൂസ് മീ... ഒന്നു മാറൂ.. എവിടെ ആ മേനോന്‍കുട്ടി..
ആ ഇയാളെത്തന്നെ, സാര്‍.. അസ്സലായി. അഭിവാദ്യങ്ങള്‍.
ഇനിയും പോരട്ടെ...

പിന്നെ ഒരു കാര്യം, ഒരു കുട എടുത്തു പിടിക്കുന്നതു നന്നായിരിക്കും, ഒരു പെരുമഴയ്ക്കുള്ള സാധ്യത ഉണ്ടാപ്രിശാസ്ത്രജ്ഞന്‍ പറഞ്ഞിരുന്നു.

ബാച്ചികളേ, പൂയ്....ഹിഹിഹി!
അല്ലാ ഞാനിപ്പൊ ഏതിലാ പെട്വാ?

ദേവന്‍ said...

ഒരു പച്ച മലയാളം മുകളിലുണ്ടു നവീനേ, ഇനിയും പച്ചയാക്കണമെങ്കില്‍ ആദി ദ്രാവിഡ ഭാഷയിലോട്ട്‌ പോകേണ്ടിവരുമല്ലോ എന്നെ ബൂലോഗനാര്‍ക്കാവിലമ്മേ. (എന്നിട്ടു വേണം ഞാന്‍ പിന്മൊഴീന്നു ബാന്‍ ആകാന്‍)

സാന്‍ഡോ,
പെണ്‍പിള്ളേരുടെ പേര്‍ക്ക്‌ എസ്‌ എം എസ്‌ വച്ച്‌ ടീവി ചാനലിനു അയക്കുന്ന കാര്യവും സ്കൂളില്‍ യൂണിഫോമിട്ടു മതിലരുകില്‍ പാത്തു നിന്ന് കൂടെ പഠിക്കുന്ന പിള്ളേര്‍ക്ക്‌ കത്തെഴുതി പേപ്പര്‍ ബുള്ളറ്റ്‌ അയക്കുന്ന കാര്യവുമാണെങ്കിലേ സാന്‍ഡോയ്ക്ക്‌ മനസ്സിലാവൂ, പ്രായത്തിനനുസരിച്ചല്ലേ പിടികിട്ടല്‍!

ഉണ്ടാപ്രീ, അതേ, അനുഭവസ്ഥന്‍, ഒപ്പ്‌.

ഡാലീ,
വിപ്രലംഭം ദാണ്ടേ.
http://vivahithar.blogspot.com/2006/10/blog-post.html

Navi | നവീ said...

ഇങനെ തുറന്നടിക്കന്‍ മാത്രം ഇതിലൊന്നുമുണ്ടെന്നു തൊന്നുന്നില്ല പ്രമോദെ.. എല്ലവരും ചെയ്യുന്നതു തന്നെയല്ലെ. ഒരു ചായ കുടിക്കുന്നതും തോളത്തു തല വച്ചു കിടക്കുതും ഡാന്‍സ് കളിക്കുന്നതുമാണോ.. ഇത്ര സീക്രെട്ട്.. ഏയ് എനിക്കു തോന്നുന്നില്ല..

Navi | നവീ said...

സിയാ പറഞപ്പൊഴാണ് ദേവേട്ടന്റെ പ്രൊഫൈല്‍ നോക്കിയത്.. ഇത്ര സീനിയര്‍ ആണേന്നറിഞില്ല.. ക്ഷമിക്കണം ദേവേട്ടാ..അറിയതെ പറ്റിയതാ..

ഉണ്ടാപ്രി said...

ഇപ്പോ മദ്രാസിലാണേ..ബാഗ്ലൂരില്‍ നിന്നും പോന്നിട്ട്‌ വര്‍ഷം 3 ആയി...വീക്കെന്‍ഡ്‌ ഇന്ന് ബൂലോകവും ,പൊന്നുച്ചായയുമായി ആഘോഷിക്കുവാല്ലേ....നടക്കട്ടേ..

സു: പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ല..ഭാര്യാമണിക്കും ഇതേ അഭിപ്രായം തന്നെയാണ്‌.."കണ്ണില്ലാത്തപ്പോഴല്ലേ...."

ഓ.ടോ: ഒരു മണിയടി കേട്ടല്ല്...മത്സരം തുടങ്ങിയാ....100?

ദേവന്‍ said...

പൊന്നു നവീനേ, എനിക്ക് ഏട്ടനൊന്നും ആകണ്ടാ കൊച്ചു പയ്യനായി നടന്നാല്‍ മതി. (കൊച്ചിയില്‍ കണ്ടപ്പോ ആ ശ്രീജിത്ത് “ദേ മീശയില്‍ നരയുണ്ടല്ലോ” എന്നു പറഞ്ഞതിന്റെ സങ്കടം തീര്‍ക്കാന്‍ ഞാന്‍ മൂപ്പര്‍ക്ക് 101 സ്പാമും ജോക്കും അയച്ചിട്ടും തീര്‍ന്നില്ല)

അനിയന്‍കുട്ടി said...

പ്യൂവ്‌ര്‍ ഓഫ് :

ഉണ്ടാപ്പീ... മദ്രാസീ.... ഞാനും ഞാനും...
മദ്രാസിലും മഴ പെയ്തല്ലോ ല്ലേ? കമന്റ് മേഘങ്ങള്‍ പോസ്റ്റില്‍ നിന്നൊഴിഞ്ഞല്ലോ ല്ലേ?...

Navi | നവീ said...

ദേവേട്ടാ ഞാനിപ്പൊ “വിപ്രലംഭ പര്‍വ്വം “ വായിച്ചു. തകര്‍പ്പന്‍... ഞാന്‍ ഇതെ വരെ 3 മാസമെ പിരിഞിരുന്നിട്ടുള്ളൂ.. ഹൊ ഉള്ളപ്പോ വേണ്ട എന്നും ഇല്ലാത്തപ്പൊ ഉണ്ടായിരുന്നെങ്കില്‍ എന്നു തൊന്നുന്ന ഒരെ ഒരു സാധനം ആണീ ഭാര്യ...

::സിയ↔Ziya said...

എനിക്കു തോന്നുന്നത് ഒട്ടെല്ലാ ഭര്‍ത്താക്കന്മാരും പാവങ്ങളാണ്, സ്നേഹമുള്ളവരാണ്.
സ്നേഹത്തോടെ തന്നെയാവും ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നത്.
ഭാര്യമാര്‍ അവരുടെ പാവങ്ങളായ സ്നേഹമസൃണരായ ഭര്‍ത്താക്കന്മാരെ എങ്ങനെ പരിഗണിക്കുന്നു എന്നതിനനുസരിച്ചിരിക്കും ഒരു ഭാര്യയുടെ വിധി, കുടുംബത്തിന്റെ സന്തോഷം.
ജനിതകവശാല്‍ സ്ത്രീകളില്‍ നന്ദികെട്ടവര്‍ അധികമാണ്.

സു | Su said...

ഹിഹിഹി നവീ, ഈ പോസ്റ്റിന്റെ കമന്റില്‍ത്തന്നെ ഇങ്ങനെ തുറന്ന് പറയണമായിരുന്നോ?

പാവം ഭാര്യമാര്‍. ഈ അനീതിയില്‍ പ്രതിഷേധിച്ച്, ഭാര്യമാര്‍ സംഘടിച്ച് പ്രതിഷേധം നടത്തുന്നതാണ്.

ദേവന്‍ said...

നൂറടിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌:
ഇതേല്‍ ഒരു നൂറടിക്കാന്‍ രാത്രി രണ്ടു മൂന്നു മണിയായിട്ടും ഉറക്കം വരാതിരിക്കാന്‍ കണ്ണില്‍ എണ്ണയും ഇളനീര്‍ക്കുഴമ്പും ഒഴിച്ചിട്ടും പോരാതെ മുളകുപൊടി ഇട്ട്‌, ഒരു ജാലകത്തില്‍ "ദാ നൂറെനിക്ക്‌" എന്ന് എഴുതി മറുജാലകത്തില്‍ കമന്റുകളുടെ പുരോഗതി സെക്കന്‍ഡുകള്‍ വച്ച്‌ എണ്ണാന്‍ ശറപറാ റിഫ്രഷ്‌ അടിച്ച്‌ ഒരു വിരുതന്‍ മിണ്ടാതെ പമ്മി ഇരിക്കുന്നത്‌ ഞ്ജാനദൃഷ്ടിയാല്‍ കാണാനാവുന്നു!!

ഹിന്റുകള്‍:
വിവാഹിതന്‍, ശ്ലോകപ്പുലി, ചിന്താഗംഭീരന്‍, ഭീകരന്‍.

അഡീഷണല്‍ ഹിന്റ്‌:
ദാ ഇന്നലെ പ്രൊമോഷന്‍ കിട്ടിയ ആള്‍

sandoz said...

ഹാവൂ...
ഞാന്‍ ഒരു കൊച്ചുപയ്യന്‍ ആണെന്ന് സമ്മതിച്ചല്ലോ...
ഇവിടെ പലവന്മാര്‍ക്കും പറഞ്ഞിട്ടും മനസ്സിലാകാത്ത കാര്യമാ അത്‌......
കേട്ടോടാ ഇക്കാസേ...
ദേവേട്ടന്‍ പറഞ്ഞത്‌ കേട്ടാ എന്നെക്കുറിച്ച്‌.......

daly said...

ദുഷ്ടാ നവീ. ഈ എഴുതി വച്ചിരിക്കുന്നതൊക്കെ അപ്പോ ഒരു കള്ള കഥയാണല്ലേ.

മറ്റൊരു വിപ്രലംഭ പര്‍വ്വം മാത്രമാണല്ലേ ഇത്.

അല്ലെങ്കെ പൊന്നു ചായ പൊന്നൂ‍ൂ‍ൂ, ചായ (എനിക്ക് പോകാന്‍ നേരമായി ) ആണല്ലേ.

(ഹൊ അങ്ങനെയെങ്കിലും കുശുമ്പ് തീര്‍ക്കട്ടെ)

Navi | നവീ said...

ദേവേട്ടാ.. ആ പറഞത് ആയിരം വട്ടം ശരി... എങനെ മനസ്സിലയീ..

::സിയ↔Ziya said...

ഡാ സാന്‍ഡോ കൊച്ചു പയ്യന്‍ എന്നു ദേവേട്ടന്‍ പറഞ്ഞത് നിന്റെ മനസ്സിന്റെ പ്രായവും നെലവാരവുമാണ്...
അല്ലാതെ 38 വയസ്സുള്ള നെന്റെ അസ്സല്‍‌ പ്രായത്തെപ്പറ്റിയല്ല.

Navi | നവീ said...

അയ്യൊ ഡാലീ എഴുതിയതെല്ലാം സത്യമാണെ..കുട്ടിയെ എടുത്തു നടക്കുന്നതിനിടയില്‍ അവളീടയ്ക്കു വന്ന് നോക്കുന്നുണ്ടൂ.. എന്നോട് കുഞിനെ എടുക്കന്‍ പറഞിട്ടു ഞാനിവിടെ ദേവേട്ടന്‍ പറഞ പോലെ 100 അടിക്കുന്നതും നോക്കി റിഫ്രെഷ് ചെയ്തു ഇരിക്ക്യാണ്.. ഇപ്പൊ ഒരടി പൊട്ടുന്ന സകല ലക്ഷണവും ഉണ്ട്...

daly said...

പറയില്ല തുപ്പികാണിക്കാം എന്നു പറഞ്ഞ്ഞ പ്പോലെയായല്ലോ ദേവേട്ടാ

daly said...

100 അടിപൊന്നു വക എന്നാണോ?

sandoz said...

ഹ.ഹ.ഹ..
ദേവേട്ടാ..സിയക്ക്‌ ദിവസക്കൂലിയാണോ...
മാസക്കൂലിയാണോ....
ഇവനാരു ദേവേട്ടന്റെ ഗൂര്‍ഖയോ...
പോയേടാ..പോയേടാ....

ഉണ്ടാപ്രി said...

മത്സരത്തില്‍ എനിക്കും പങ്കെടുക്കാമോ...? സംവരണസീറ്റ്‌ എനിക്ക്‌ തന്നെ...

ദേവന്‍ said...

ഹ ഹ. ചക്കിനു വച്ചത്‌ കൊക്കിനു കൊണ്ടേ. ഞാന്‍ ഉദ്ദേശിച്ചത്‌ (പേരു പറഞ്ഞാല്‍ അങ്ങോര്‍ക്കു പിന്മൊഴി ഫില്‍ട്ടറില്‍ കിട്ടി ഇങ്ങോട്ട്‌ ഓടി വരും) അമ്പതടിച്ചയാള്‍ അപ്പോല്‍ മുതല്‍ നൂറിനു കാത്തിരിക്കുകയാണെന്നാണ്‌. അപ്പോ നവീനും നൂറിനൊരുങ്ങിയിരിപ്പാണോ?

ബെറ്റു വയ്ക്കാറായെന്നാ തോന്നുന്നത്‌!

Pramod.KM said...

100 ഇതാ എന്റെ വക.
പൊന്നു നൂറ്.
എന്റെ പൊന്നു നൂറ്.

Pramod.KM said...

100 ഇതാ എന്റെ വക.
പൊന്നു നൂറ്.
എന്റെ പൊന്നു നൂറ്.

ദേവന്‍ said...

ആരടിച്ചു നൂറ്? പ്രമോദോ?

ദേവന്‍ said...

ഫൌള്‍!! ഡ്യൂപ്ലിക്കേറ്റു കമന്റ് അടിച്ചു!

::സിയ↔Ziya said...

ആദരവും ബഹുമാനവും ഒന്നും ദിവസക്കൂലിക്ക് മേടിക്കാന്‍ കിട്ടണതല്ലെടാ സാന്‍ഡോച്ചെക്കാ...
അത് വേണ്ടവര്‍ക്ക് വേണ്ടരീതിയില്‍ കിട്ടും...
നീ കെടന്നു കയ്യും കാലുമിട്ടടിച്ചിട്ടൊന്നും കാര്യമില്ല.
കൊട്ടേഷന്‍ കൊടുത്തിട്ടും കാര്യമില്ല.

Pramod.KM said...

പൊന്നു നൂറ് എന്നു പറഞ്ഞാല്‍ പിന്നെ ഫൌള്‍ ഇല്ല.
അത് ഒരു മന്ത്രമാണ്‍.മന്ത്രം ചൊല്ലിക്കൊണ്ട് ഫൌള്‍ അടിച്ചാല്‍ അത് ഫൌള്‍ അല്ല.ഈ ദേവേട്ടന്‍ എവിട്ന്ന് വരുവാ?;)

Navi | നവീ said...

ഞാ‍നാണിന്നേറ്റവും ഹാപ്പി ആയ ആള്‍.. സന്തോഷയീ

Bindhya said...

hai navi
you are a good and loving husband

ഉണ്ടാപ്രി said...

അപ്പോ ശരി !!!ഇടക്ക്‌ വന്ന് സഹകരിക്കാട്ടൊ....നവീ..ഇത്തിരി വല്ലോം കഴിച്ചേച്ച്‌ ഇരുന്നോളൂട്ടാ..

ഒാ.ടോ: അനിയങ്കുട്ടീ...പറ്റിയാല്‍ കാണാട്ടോ..

Bindhya said...

hai navi
you are a good and loving husband

Pramod.KM said...

ഹല്ലോ നവീന്‍ അണ്ണാ..
പുതിയ പുതിയ ഐ.ഡീ .തനിയെ അങ്ങുണ്ടാക്കി കമന്റിടുന്നത് അത്ര നല്ലതല്ല കേട്ടാ..

Navi | നവീ said...

ഇതിനു മുന്‍പിലിരുന്നു ഞനിന്നൊന്നും കഴിച്ചിട്ടില്ലാ...പൊന്നു തെറി വിളിച്ചു തുടങി..

Navi | നവീ said...

ഹ ഹ പ്രമോദെ സത്യമായും ഞാനല്ലാ...

Bindhya said...

hai navi entha ethu ponnu chaya,ponnu kappi.............

SAJAN | സാജന്‍ said...

ഊയ്, വണ്ടി വിടല്ലേ, ഫുഡ് ബോഡീല്‍ ഒരല്പം സൈഡ് തരണേ, ഒരാള്‍ കയറാനുണ്ടേ,

പൊതുവാള് said...

നവീ നന്നായിരുന്നു.
വായിച്ച്പ്പോള്‍ കമന്റാന്‍ ടൈം കിട്ടിയില്ല ഇപ്പോ പിന്മൊഴീല്‍ കാണാം കമന്റുകളുടെ മലവെള്ളപ്പാച്ചില്‍ !
ഇന്നത്തെ പൂരം ഇവിടാണോ ബൂലോരെ?

മഴത്തുള്ളി said...

പാവം നവീന്‍, വല്ലതും കഴിച്ചിട്ടിരിക്ക്.അപ്പോഴേക്കും 1000 ആവും. :)

പൊന്നുത്തെറി മാത്രമല്ല പൊന്നുഇടി പൊന്നുഅടി ഒക്കെ ഇപ്പോ അല്ലേല്‍ കിട്ടും.

SAJAN | സാജന്‍ said...

നവീ,ഇതെപ്പൊ ഇട്ട്..എന്തായാലും കലക്കി..
ഓടോ:- ഇതിലൊക്കെ വല്ല സത്യോം ഉണ്ടോ?

Navi | നവീ said...

എല്ലാം പരമമായ സത്യമാണ് സാജന്‍‌ജീ

തറവാടി said...

ചിലത് കാണുമ്പോള്‍ , ബൂലോകത്ത് ഒരു ചാറ്റ് റൂം തുറക്കേണ്ടുന്നതിന്‍റ്റെ ആവശ്യകത വെളിവാകുന്നു.

ബൂലോകം ഒരു ചാറ്റ് റൂമിലേക്ക് തരം താഴ്തുന്നതില്‍ പണ്ട് പരാജിതന്‍ പറഞ്ഞതുപോലെ , 'ബല്യ' ആരാധനയൊന്നുമില്ലെങ്കിലും , ഇച്ചിരെ ഇഷ്ടം തോന്നുന്നവരും ഭാഗബാക്കാവുന്നതില്‍ കുണ്ഠിതമുണ്ട് !

പിന്നെ സമാധാനമുള്ള കാര്യം ഒരേഗ്രൂപ്പാണല്ലോ എന്നതാണ്‌

വിചാരം said...

ഇഷ്ടപ്പെട്ടു

binil said...

പൊന്നു മയം...പൊന്നു മയം...

binil said...

ഈ ബ്ലൊഗ്ഗിന്റെ ഒരു കൊപ്യ് കിട്ടിയാലു നമ്മു പബ്ലിഷ് ചെയ്യന്നം...ഈ പൊന്നു asaianetil stree parambarayile kathapathamayirunno munpu...

machu

അരീക്കോടന്‍ said...

ഓരോരോ ഇഷ്ടങ്ങള്‍.......

Navi | നവീ said...

കൈപ്പള്ളീടെ വക ഒരു നെഗറ്റീവ് കമന്റ് കിട്ടി.. അമ്മയെതല്ലിയാലുമുണ്ടാവുമല്ലൊ രണ്ടു പക്ഷം..സുഹ്രുത്തെ.. ഇഷ്ട്ടപെട്ടാല്‍ മാത്രം കമന്റിട്ടാല്‍ മതി.. അല്ലെങ്കില്‍ ignore ചെയ്തോളൂ അതല്ലെ അതിന്റെ ഒരു ശരി..

Pramod.KM said...

നവീന്‍ അണ്ണാ..
ഇഷ്ടപ്പെട്ട കമന്റുകള്‍ മാത്രമേ താങ്കള്‍ സ്വീകരിക്കുക ഉള്ളോ‍?
അഭിപ്രായ സ്വാതന്ത്ര്യം വായനക്കാരന്‍ വിട്ടു കൊടുക്ക് അണ്ണാ..
ഇഷ്ടപ്പെടാത്തത് ഡിലിറ്റ് ചെയ്യാനുള്ള സ്വാതന്ത്യം താങ്കള്‍ക്കുണ്ട് കണ്ണാ.

കൈപ്പള്ളി said...

അനിയ
ഇതൊക്കെ എടുത്തുവെച്ച്, "ഉദാത്ത, ഒത്കൃഷ്ടം, ഉത്തംഗതഗതം ഒപ്പേരി" എന്നൊന്നും പള്ളിയാണ ഞാന്‍ പറയുല്ലെ ചെല്ല. കാരണം അങ്ങനെ പറഞ്ഞാല്‍ നീ ഇതെല്ലാം വിശ്വസിച്ച് ഇങ്ങനെയുള്ള വേറെയും ഐറ്റംസ് ഇറക്കും. അനിയന്റെ Flash ന്റെ review ഞാന്‍ വായിച്ചു. അല്പം range ഉണ്ടെന്നു തോന്നിയിട്ടാ ഞാനിവിടെ വന്നു കമന്റിയതു തന്നെ.

147 കമന്റിന്റെ പിന്നിലെ charm ഞാന്‍ മനസിലാക്കുന്നു. തന്റെ range വെച്ച് ഈ serial sntiments കടക്കാന്‍ കഴിയും. കമന്റു വാരി കൂട്ടി രസിക്കുന്നതില്‍ ഒന്നുമില്ല. എഴുത്തില്‍ substance ഉണ്ടാവണം.

പിന്നെ സൃഷ്ടിയേ കുറിച്ച് അഭിപ്രായം പറയുന്നവരോടു മിണ്ടാത പോട എന്നും പറയരുത്. കലിപ്പുണ്ടാവും. എനിക്കില്ല കേട്ടോ.

ചളം എന്നതിനെ ചളം എന്നും. കൊള്ളാവുന്നതിനെ കൊള്ളാം എന്നും പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെ? ഇല്ലെ ദില്ബ? ഇല്ലേ sandoz?

എന്നോടു പറഞ്ഞതിരിക്കട്ടേ പക്ഷെ ബാക്കിയുള്ള അനിയന്മാരെല്ലാം അത്രയും ക്ഷമ ഉള്ളവരായിരിക്കില്ല.

::സിയ↔Ziya said...

മോനേ നവീ,
ഇഷ്ടപ്പെടുന്നവര്‍ മാത്രം കമന്റണമെങ്കില്‍ അക്കാര്യം മോളില്‍ എഴുതി വെച്ച് കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തൂ....
വായിക്കുന്നവന് ഇഷ്‌ടമായില്ലെങ്കില്‍ അതു പ്രകടിപ്പിക്കാനുള്ള അവകാശവുമുണ്ട്.
ബ്ലോഗിംഗിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കൂ...

Pramod.KM said...

"എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി... കമന്റിടാന്‍ ഞാന്‍ പ്രത്യേകം പറയണ്ടല്ലോ..ഇടക്കിടെ വര്വാ..വായിക്ക്യാ.."
Dear നവിച്ചേട്ടാ..താങ്കളുടെ ബ്ലോഗിന്റെ താഴെയുള്ള വരികളില്‍
ഇവിടെ “നന്നായി എന്നും അസ്സലായി എന്നും കമന്റിടാന്‍ ഞാന്‍ പ്രത്യേകം പറയണ്ടല്ലോ“ എന്ന് തിരുത്തുന്നതാവും ഉചിതം!;)

Navi | നവീ said...

ഞാ‍ന്‍ പറഞത് പിന്‌വലിക്കുന്നു.ഞാനിത് വലിയ ഒരു സ്രിഷ്ട്ടി ആയിട്ടു എഴുതിയതല്ല ആശാന്മാരെ.. മനസ്സില്‍ തോന്നിയത് എഴുതി അത്ര മാത്രം..നല്ലത് എന്നു പറയാന്‍ മാത്രന്‍ ഇതില്‍ ഒന്നുമില്ല എന്ന് എനിക്കു തന്നെ നന്നായി അറീയാം.. ഒരു ടോപ്പിക് ഇട്ടു എല്ലാവരും അതിനെപറ്റി ഒന്നു സംസാരിച്ചു എന്നെ ഞാന്‍ കരുതുന്നുള്ളൂ.. എല്ലാവര്‍ക്കും എല്ലാ‍ം പറയാനുള്ള സ്വാതന്ത്ര്യം ഊണ്ട്..അതില്‍ ഒരു സംശയവും ഇല്ല.അപ്പൊ ചളം എന്നു കേട്ടപ്പൊ ഇത്തിരി വിഷമം..സാരമില്ലാ. ഈ അനിയനോടു ദേഷ്യം വേണ്ടാ കൈപ്പള്ളി ചേട്ടാ..

കൈപ്പള്ളി said...

തീര്‍ന്നില്ല.

കുറ്റം നിന്റേതല്ല നവീ. കഴിവുളവനേയും കോമാളി കഴുതക്കളാക്കി പുകഴ്തി പുകഴ്തി, ഭാവന ക്ഷയം പിടിപ്പിക്കുന്ന ജീര്‍ണിച്ച സമൂഹമാണു മലയാളിയുടേത്. അതിന്റെ പരിണിതഫലമാണു ഇന്നു നാം കാണുന്ന മല്യാളം telivision serialകള്‍.

കഷ്ടപ്പെട്ട് എഴുതിയ തന്റെ Flash CS3ക്ക് എത്ര കമന്റു കിട്ടി. ഒന്നു. എന്താ അതിന്റെ കാരണം. അപ്പോള്‍ തനിക്ക് പ്രോത്സാഹനം കിട്ടുന്ന വിഷയം ഇമ്മാതിരി sentimentsല്‍ നിന്നാണു. പ്രശ്നം തന്റേതല്ല.

Navi | നവീ said...

flash cs3 എന്ന ഒരു വിഷയം ഞാന്‍ പൊസ്റ്റ് ചെയ്തിട്ടില്ല.. താങള്‍ തെറ്റിദ്ധരിച്ചു. ആ ലിങ്ക് ഒന്നു തരുമോ?

Pramod.KM said...

http://navidesign.blogspot.com/
ithaa link.
thaankalum veroraalum koodi postiyath.
qw_er_ty

Navi | നവീ said...

ആ ഇതായിരുന്നു അല്ലെ... അവന്‍ അപ്പൊഴെക്കും ഇതു എടുത്തിട്ടത് ഞാനറിഞില്ല.. ശരിയാക്കി വച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ..

കൈപ്പള്ളി said...

ശരി അല്പം തെറ്റിപ്പോയി. എങ്കിലും തനിക്ക്
ഇതെഴുതാന്‍ അറിയമല്ലോ. Actionscript നെ കുറിച്ച് എഴുതാനറിയാവുന്ന വേറെ ഒരു മലയാളിയെ കണ്ടപ്പോള്‍ ഞാന്‍ വേറെ എന്തൊക്കെയോ ധരിച്ചു.

എനിക്ക് തെറ്റി.

ഈ route വരില്ല അനിയ.

Navi | നവീ said...

അതറീയാം ഞാന്‍ ചെയുന്ന ജോലി ആണത്.. ഛെ എന്നാലും ഇങനെ ഒരു സംസാരം ഉണ്ടായതില്‍ എനിക്ക് വിഷമം ഉണ്ട്.. ആരോടും മുഷിഞു സംസാരിക്കാത്ത ആളാ ഞാന്‍..വിട്ടുകള..

കൈപ്പള്ളി said...

Redeem yourself man. You shouldn't lower your self to supplement the sentimental shortcommings of this terribly introvert crowd.

Express your talent with the art you profess. Show us your work. Show us the details. Show us the magic of Flash. I will be there to admire (and comment !). Redeem yourself man.

വിശ്വം said...

കൈപ്പള്ളീ, പോട്ട് പുള്ളേ,

നവീന്‍ ഒരു തുടക്കക്കാരനല്ലേ, എല്ലാവരേയും പരിചയപ്പെട്ടു വരുന്നല്ലേ ഉള്ളൂ.

നവീന്‍, ഇടയ്ക്കൊക്കെ ഇങ്ങനത്തെ ലൈറ്റ് പോസ്റ്റുകള്‍ ആയിക്കോട്ടെ.
എന്നാലും അണ്ണന്‍ പറഞ്ഞതുപോലെ ഓരോരുത്തരും അവരവര്‍ക്ക് പ്രാഗല്‍ഭ്യമുള്ള വിഷയങ്ങളെക്കുറിച്ച് നല്ല നല്ല പോസ്റ്റുകളും വല്ലപ്പോഴും ഇടണേ!

അങ്ങനെയൊക്കെയല്ലേ നാമീ ചെലവാക്കുന്ന സമയത്തിന് ഒരു long term ഗുണമുണ്ടാവുകയുള്ളൂ?

Ruby, python, action, PHP, PERL, Flash ഇതിനെപ്പറ്റിയൊക്കെ മലയാളത്തില്‍ തന്നെ എഴുതിയാല്‍ വായിക്കാന്‍ താല്‍പ്പര്യമുള്ള ഇഷ്ടം പോലെ ആള്‍ക്കാര്‍ ഇവിടുണ്ടാവും.

:-)

Navi | നവീ said...

എല്ലാം പോട്ടെ.. ഇതിവിടേ അവസാനിപ്പിക്കാം ..എല്ലവര്‍ക്കും നന്ദി..

കുതിരവട്ടന്‍ | kuthiravattan said...

തനിക്കിഷ്ടമുള്ളതെഴുതിഷ്ടാ ;-)

Sudhi said...

Hi Navi etta...
Its a very classy look that you given to this blogg dear...!!!!
and as i always told...its really a great effort...

hei by the eay...how you people managing to type in malayalam.....any short cuts for it...???

keep on updating....your page is in my favourites...

Inji Pennu said...

നവീ മാഷേ, :-) ഒരേ കലക്കാണല്ലൊ. ഇത്രേം കമന്റ് വീണൊ? :)
ഞാന്‍ ഇന്നലെ മോന്റെ ബ്ലോഗൊക്കെ നോക്കുവായിരുന്നു. ഭയങ്കര സ്വീറ്റ് കേട്ടൊ. ഒരപ്പന്‍ അങ്ങിനെയൊക്കെ ഓരോ നിമിഷവും ഒക്കെ എഴുതിവെക്കുന്നതും ഫോട്ടോ പിടിച്ച് അതൊരു കൊളാഷ് ആക്കുന്നതും ഒക്കെ മാഷിന്റെ ബ്ലോഗില്‍ ആദ്യായിട്ടാണ് ഞാന്‍ അത് മലയാളം ബ്ലോഗില്‍ കാണുന്നത്. വളരെ വളരെ നന്നായിട്ടുണ്ട്. അതിനിയും അപ്ഡേറ്റണേ.
രണ്ട് ബ്ലോഗും കൂടി ഒന്നാക്കി, ലേബല്‍ ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ ഒരു ബ്ലോഗ് മതി മെയിന്റെയിന്‍ ചെയ്യാന്‍. ആ മോന്റെ പല ഭാവങ്ങളുടേയും കൊളാസ് വളരെ വളരെ സ്വീറ്റ് ആയിട്ടുണ്ട്. റ്റൂ ഗുഡ് കേട്ടൊ!
അത് തീര്‍ച്ചയായും മോന്‍ വലുതാവുമ്പൊ ഹൊ! അവനതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദം ആയിരിക്കും...അതും ഒരു അപ്പന്‍സ്..ഗുഡ്!
സന്തോഷം! സമാധാനം.! ഗ്രെയിറ്റ്. കീപ്പ് ഗോയിങ്ങ്. താങ്കള്‍ക്ക് ഇനിയും എഴുതൂ.

മയൂര said...

സ്‌നേഹം തുളുമ്പുന്ന വരിക്കള്‍...ഇഷ്‌ടായി...

ഏറനാടന്‍ said...

നവിയേ നല്ല നവിയേ.. നീ തകര്‍ത്തു സോദരാ.. ഒരു പൊന്നുചായ കണ്ട്‌ കൊതിമൂത്തെത്തിയത്‌ 141 പേരോ? ദോശയും ചായയും നല്ല ചിലവാണല്ലോ ഇപ്പോള്‍. ഹ ഹ ഹ

എന്നിരുന്നാലും പ്രവാസികളായ നമ്മളെയൊക്കെ കൊതിപ്പിച്ചു കളഞ്ഞല്ലോടാ നവീ! നീ ഇവിടന്നു കുറ്റീം പറിച്ചുപോയപ്പോ വെല്ലുവിളിച്ചത്‌ സീരിയസ്സിലായിരുന്നല്ലേ? നാട്ടിലെ വിശേഷങ്ങളിലൂടെ ഞങ്ങളെ പിപ്പിരിയാക്കി വട്ടം കറക്കി വിഷമിപ്പിക്കുമെന്നത്‌?

ആള്‍ ദി ബസ്സ്‌ സ്റ്റാന്‍ഡ്‌!!

seetha said...

ponuuuuuuuuuuuuuuuuuuuu,
ranile thanne ponnu chayayum koduthu ketiyone kuppiyilakkukaya alle.

ingine blogittillengile neeeeeeee avanu veetilethiyal ponnu ediyum ponnu thozhiyum kodukkumo?

Faisal said...

നവീ.....

അത്ഭുതം...ആശ്ചര്യം...ഈ പ്രതികരണം...

ഒരാള്‍ക്ക് ഇത്രയധികം അഭിപ്രായപ്രതികരണങ്ങള്‍ കിട്ടുക..അതും ഒരു അഭിപ്രായ തലക്കെട്ടിന്..
നവീന്റെ ഭാഗ്യമോ..പൊന്നുവിന്റെ ഭാഗ്യമൊ..നിരഞ്ജ്ന്റെ ഭാഗ്യമോ..എന്റെ ഭാഗ്യമോ..അതൊ മറ്റുള്ളവരുടെ ഭാഗ്യമോ..കൊള്ളാം..നവീനെ..ഇത്രയും താങ്ങാനുള്ള കരുത്തുണ്ടോ..കുറച്ച് വ്യായാമം ചെയ്തോളു..ആവശ്യം വരും..കാരണം നിനക്ക് ഇനി പിടിച്ചൂ നിക്കാനാവുമെന്ന് തോന്നുന്നില്ല..

വരുന്നൂ..അഭിപ്രായങ്ങളുടെ മലവെള്ളപ്പാച്ചില്‍...

സ്നേഹത്തോടെ...
ഫൈസല്‍. എന്‍

Abdul said...

NAVI .. IT REALLY FANTASTIC

Navi | നവീ said...

കമന്റ് ചെയ്ത എല്ലാവര്‍ക്കും എന്റെ നന്ദി.. അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം...

കുട്ടന്‍സ്‌ said...

അടുത്ത പോസ്റ്റെവിടെ..?????

മനൂ‍ .:|:. Manoo said...

അപ്പോ അണ്ണാ, തകര്‍പ്പ് തുടരട്ടേ... :)

ശ്രീ said...

"ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയാ എന്നെക്കാളും ഭേദം എന്ന അവളു പറയുന്നത്.. എന്നലും ആഗ്രഹം കൊണ്ട് കളിക്കുന്നതാ.."

:)

..വീണ.. said...

നവീ, ഓരോ വരിയിലും സ്നേഹം നിറഞ്ഞുതുളുമ്പുന്നു.. വായനക്കാരില്‍ സന്തോഷം നിറയ്ക്കുന്ന വരികള്‍.. കണ്ടിട്ട് കമന്റിടാതെ എങ്ങനെ പോകും?
(നൂറ്റമ്പതേയ്.......... :) )

ബാജി ഓടംവേലി said...

മാസങ്ങള്‍ക്ക്‌ ശേഷമാണ് കണ്ടത്.
പോസ്‌റ്റും കമന്റുകളും വായിച്ചു
ഞാന്‍ ഈ നാട്ടുകാരനല്ല....