എനിക്കിഷ്ട്ടം
അതിരാവിലെ സൂര്യനുദിക്കും മുന്‍പ് ഏണീക്കാനും..
പാര്‍ക്കിലെ നനുത്ത ത്ണുപ്പില്‍ നടക്കാനും
അതു കഴിഞു കൈയ്യില്‍ ആവി പറക്കുന്ന പൊന്നുച്ചായയുമായി (1)
സിറ്റൌട്ടിലിരുന്ന് bangalore times വായിക്കാനും
ഓഫീസില്‍ പോവുമ്പോല്‍ വഴിയില്‍ ലിഫ്റ്റിനായ് കൈനീട്ടുന്നാ സ്കൂള്‍ക്കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുക്കനും ഇഷ്ട്ടം
ഇരുട്ടില്‍ ലാപ്‌ടോപ്പില്‍ ഹൊറര്‍ സിനിമ വച്ച് പുതപ്പു തല വഴി മൂടി പേടിച്ച് ഹോറര്‍ സിനിമ കാണാനും
രാത്രിയില്‍ പാട്ടു വച്ചു ഇരുണ്ട വെളിച്ചത്തില്‍ പൊന്നുവിന്റെ കൂടെ “സല്‍സ(2)“ ഡാന്‍സ് കളിക്കാനും
എപ്പോഴും ചെവിപൊട്ടുമാറുച്ചത്തില്‍ പാട്ടുവച്ചു പൊന്നുന്റെ ചീത്ത കേള്‍ക്കാനും.(3).
പുസ്തകങളും ഉടുപ്പും വലിച്ചുവാരി ഇടാനും എനിക്കിഷ്ട്ടം....
ബ്രിഗെഡ് റോഡിലെ തിരക്കില്‍ ഇടിച്ചു നടക്കാനും
പബ്ബിലെ ഇരുട്ടിലിരുന്ന് ബീറടിക്കാനും
മഴയില്‍ വെള്ളം തെറിപ്പിച്ച് ബൈക്കോടിക്കാനും
സംഗീതയില്‍(4)സുരേഷ്‌ഗോപിയുടെ സിനിമ കണ്ട് കൂക്കി വിളിക്കാനും എനിക്കിഷ്ട്ടം
രാത്രി അത്താഴത്തിനു പൊന്നുവിന്റെ കൂടെ ചപ്പാത്തി പരത്താനും
മുട്ട്ക്കറിയില്‍ പരീക്ഷണം നടത്താനും
അത്താഴം കഴിഞു നടക്കാന്‍ പോവാനും..
സലീമിക്കാന്റെ(5) കടയില്‍ നിന്ന് കപ്പലണ്ടിമിട്ടായി വാങി തിന്നാനും..
ഒടുവില്‍.. അവളുടെ തോളില്‍ തല വച്ചുറങുമ്പോള്‍...
എനിക്കീ ജീവിതത്തോടും അതിയായ ഇഷ്ട്ടം....
(1) പൊന്നു എനിക്ക് ഉണ്ടാക്കിതരുന്ന ചായക്കു ഞാന്‍ ഇട്ട് പേര്‍..പൊന്നുച്ചായ്..പിന്നെ പൊന്നുക്കാപ്പി, പൊന്നുച്ചിക്കന്‍..അങനെ പലതുമുണ്ട്...
(2)ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയാ എന്നെക്കാളും ഭേദം എന്ന അവളു പറയുന്നത്.. എന്നലും ആഗ്രഹം കൊണ്ട് കളിക്കുന്നതാ..
(3)പാട്ട് ചെവി പൊട്ടുന്ന അത്ര ഉറക്കെ കേട്ടാലെ എനിക്ക് ഒരു സംത്രിപ്തി വരൂ.. അവള്‍കാണേങ്കില്‍ പതുക്കെ കേല്‍ക്കണം.. പിന്നെ മോനു 2 മാസം പ്രായമായിട്ടുള്ളൂ..എന്നു വച്ചു പാട്ടു കേക്കതിരിക്കാന്‍ പറ്റുമോ... അപ്പൊ ഉറക്കെ വയ്ക്കും.. അതു കേട്ടാല്‍ അവള്‍ ചാടിതുള്ളി വരും...ഹ ഹ .. പിന്നെയല്ലെ പോടിപൂരം..
(4) ബങ്ലൂരില്‍ മലയാളം സിനിമ വരുന്ന തിയ്യറ്റര്‍..
(5) വീടിനടുത്തുള്ള പലചരക്കുകട