പാമ്പിന്റെ പത്തി
ജോസ് വളരെ നിഷ്ക്കളങ്കനായിരുന്നു. എല്ലവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന എല്ലാവര്‍ക്കും നല്ലത് മാത്രം വരണേയെന്ന് പ്രാര്‍ഥിക്കുന്ന ഒരു സത്യക്രിസ്ത്യാനി.
മൂത്ത കുട്ടി ഒരു പെണ്ണാവണം എന്ന ഡാലിചേട്ടത്തിയുടെ ആഗ്രഹത്തിനെതിരായിട്ടായിരുന്നു ജോസ് ജനിച്ചത്...അയല്‍പക്കത്തുള്ള കുട്ടികളുടെ കൂടെയൊന്നും അവനെ അധിക നേരം കളിക്കാന്‍ വിട്ടിരുന്നില്ല. പുന്നാര മകന്റെ നിറം പോയാലോ എന്നതായിരുന്ന് അതിനു ഡാലിചേട്ടത്തിയുടെ നിലപാട്.അതുകോണ്ട് സദാ നേരവും അവന്‍ മമ്മിയുടെ സാരിതുമ്പും പിടിച്ച് നടന്നു.
പക്ഷെ ജോസിന്റെ മനസ്സില്‍ എപ്പ്പ്പോഴും ഒരു പുരുഷന്റെ രൂപം ഉണ്ടായിരുന്നു. തന്റെ വല്ല്യപ്പച്ചനായ പാപ്പിയുടെ രൂപം. പാപ്പിച്ചായന്‍ പട്ടാളത്തിലായിരുന്നു. ആ വലിയ മീശയും എന്‍ഫീല്‍ഡ് ബുള്ളറ്റുമായിരുന്നു ജോസിന്റെ സ്വപ്നം. എന്നെങ്കിലും ഒരിക്കല്‍ മീശയും പിരിച്ച് ബുള്ളറ്റില്‍ പറന്ന് പോവുന്നത് അവന്‍ സ്വപ്നം കണ്ടു. പക്ഷെ ബുള്ളറ്റ് പോയിട്ട് സൈക്കിള്‍ ഓടിക്കാന്‍ പോലും മമ്മി സമ്മതിക്കുകയില്ല. എങാനും വീണ് കൈയ്യോ കാലോ ഒടിഞാലോ.. മമ്മിയുടെ ഈ അധിക സ്നേഹം ജോസിനെ ഏപ്പ്പ്പൊഴും വീട്ടില്‍ തന്നെ ഇരുത്തി.
കൂട്ടുകാരുടെ ഇടയില്‍ അതുകൊണ്ടു തന്നെ ജോസുട്ടിക്ക് വലിയ മതിപ്പില്ലായിരുന്നു.ആരും അവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. മാറ്റം അനിവാര്യമായിരിക്കുന്നു. മറ്റാര്‍ക്കും കഴിയാത്ത എന്തെങ്കിലും താന്‍ ചെയ്തു അന്നു വരുത്തിയാലെ അവര്‍ക്കിടയില്‍ തനിക്ക് വില വരൂ.. കൂടെയുള്ള എല്ലാവരും പുലികളാണ്. ഔസേപ്പ് രണ്ട് കയ്യും വിട്ട് സൈക്കിളോടിക്കും, പട്ടര്‍ ഇഡ്ഡലി കഴിക്കുന്ന പോലെ ആര്‍ക്കും പറ്റില്ല, ഭാസി സിഗരറ്റ് വലിക്കും , പ്രമോദ് ഏത് മരത്തില്‍ കയറാന്‍ പറഞാലും കയറും.. തനിക്കും മാത്രം .... ഇല്ല ഇതിനൊരു പരിഹാരം കണ്ടെ പറ്റൂ..
ജോസുട്ടി അഞ്ചില്‍ പഠിക്കുന്ന കാലം. ഒരു ദിവസം എല്ലാവരും കൂടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. ബൌളിങിലും ബാറ്റിങിലും മോശമായതു കാരണം ഫീല്‍ഡിങായിരുന്ന് സ്ഥിരം.അംബലപ്പറമ്പിലായിരുന്നു കളി.അപ്പോഴാണ് ഭാസി ഒരുഗ്രന്‍ അടി അടിച്ചത്.. തന്റെ നേരെ ഉരുണ്ട് വരുന്ന പന്തിനെ നോക്കി ജോസുട്ടി പ്രാര്‍ഥിച്ചു. കൈ വിട്ടു പോവല്ലെ ഈശോയെ.. ഈശോ കനിഞില്ല.. .എപ്പൊഴത്തെയും പോലെ അവന്റെ കൈകള്‍ക്കിടയിലൂടെ പന്ത് കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി. ഫോര്‍.....
പന്തെടുക്കാന്‍ പോയപ്പോഴാണ് അവിടെ ഒരു പാമ്പിന്റെ ഉറ കണ്ടത്.. ഉടനെ ജോസുട്ടിയുടെ തലയില്‍ ഒരു ബള്‍ബ് കത്തി.. ഇതു തന്നെ അവസരം.. പന്തുമായി ഓടി കൂട്ടുകാരുടെ അടുത്തെത്തിയ ജോസുട്ടി പറഞു..
“ ഞാന്‍ നോക്കിയപ്പൊ അവിടെ ഒരു പാമ്പ്.. പത്തി വിരിച്ചങനെ നില്‍ക്ക്ണു.. ഞാന്‍ കൈ നീട്ടിയപ്പൊ പാമ്പ് ഒറ്റ ചീറ്റല്‍..ഞാന്‍ പത്തീമ്മെ ഒരു തട്ടങ്ട് കൊടുത്തു പാമ്പ് ഓടിപ്പോയി...ഇന്നാ പന്ത്...”
9 replies:
“ ഞാന്‍ നോക്കിയപ്പൊ അവിടെ ഒരു പാമ്പ്.. പത്തി വിരിച്ചങനെ നില്‍ക്ക്ണു.. ഞാന്‍ കൈ നീട്ടിയപ്പൊ പാമ്പ് ഒറ്റ ചീറ്റല്‍..ഞാന്‍ പത്തീമ്മെ ഒരു തട്ടങ്ട് കൊടുത്തു പാമ്പ് ഓടിപ്പോയി...ഇന്നാ പന്ത്...”
ജോസൂട്ടിയുടെ കഥകള്‍..
ഓര്‍മ്മക്കുറിപ്പാണോ!?..;)
അവസാനത്തെ ബഡായി അല്ലേ
ജോസ് കൊള്ളാമല്ലോ...
:)
സഭവം കൊള്ളാം എന്നാലും
പ്രിയ ചോദിച്ചപോലെ അവസാനം ചുമ്മ വായനക്കാരെ ഒന്നു രസിപ്പിക്കാന്‍ പറഞ്ഞതായിക്കൂടെ..?
ഏയ്… ബഡായി അല്ലാ.. ഉണ്ടായതാ…. ഇതൊന്നുമല്ലാ.. ഇതിലും വലിയ കാര്യങ്ങളുണ്ട്.. എല്ലം വഴിയേ പറയാം…
ഡാങ്ക്സ്…
blogilekkulla ente kaalveyppu ninte blog page loodeyanu...kollalle mone.....
എന്നിട്ടാരെങ്കിലും വിശ്വസിച്ചോ?
ആര്‍് വിശ്വസിക്കാനാ... പിന്നീട് വര്‍ഷങള്‍ക്ക് ശേഷം ജോസുട്ടിയെ കണ്ടപ്പൊ ഞാനാദ്യം ചോദിച്ചത് ഇപ്പൊ പാമ്പിന്റെ പത്തിയില്‍ നിന്ന് പന്ത് എടുക്കാറുണ്ടോ .. എന്നാ...
Post a Comment